കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ എന്റെ 8 ലക്ഷം കവര്‍ന്നു... വീട് തകര്‍ത്തു, മുന്‍ പോലീസ് ഉദ്യോഗസ്ഥനെയും വിടാതെ കലാപകാരികള്‍!!

Google Oneindia Malayalam News

ദില്ലി: പോലീസുകാര്‍ക്കും സൈനികര്‍ക്കും വരെ രക്ഷയില്ലാത്ത കലാപമാണ് ദില്ലിയില്‍ നടന്നതെന്ന് വെളിപ്പെടുത്തല്‍. ദില്ലി പോലീസിലെ മുന്‍ ഉദ്യോഗസ്ഥനും സമാന അനുഭവമാണ് പറഞ്ഞിരിക്കുന്നത്. ഇത്രയും കാലം ജോലി ചെയ്ത പോലീസ് വിഭാഗത്തെ കലാപകാരികളെ ഭയന്ന് പല തവണ വിളിച്ചിരുന്നുവെന്ന് മെഹമൂദ് ഖാന്‍ പറയുന്നു.

അതേസമയം ഇയാളെ രക്ഷിച്ചത് ഹിന്ദു കുടുംബങ്ങളാണ്. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് ഇതുവരെ താന്‍ താമസിക്കുന്നയിടത്തേക്ക് വന്നിട്ടില്ലെന്ന് മെഹമൂദ് പറയുന്നു. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം കലാപത്തില്‍ ഇല്ലാതായിരിക്കുകയാണ്. വീട്ടില്‍ കല്യാണം നടക്കേണ്ടിയിരുന്നതായിരുന്നു. എന്നാല്‍ ഇനി എല്ലാം എപ്പോള്‍ ശരിയാവുമെന്ന് മെഹ്മൂദ് ചോദിക്കുന്നു.

ദില്ലി പോലീസ് വിളി കേട്ടില്ല

ദില്ലി പോലീസ് വിളി കേട്ടില്ല

ദില്ലി പോലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് 66കാരനായ മെഹമൂദ് ഖാന്‍ പറഞ്ഞു. ഇയാള്‍ ദില്ലി പോലീസിലെ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ചയാളാണ്. പത്തിലധികം തവണ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആയിരുന്നു താന്‍ വിളിച്ചത്. എന്നാല്‍ പോലീസ് തന്റെ കോളുകള്‍ എടുത്തില്ല. തിരിച്ചുവിളിക്കുകയോ, ഈ മേഖലയിലേക്ക് വരാനോ അവര്‍ തയ്യാറായില്ലെന്നും മെഹ്മൂദ് ഖാന്‍ പറഞ്ഞു.

പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍...

പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍...

ഗംഗവിഹാറിലാണ് മഹമൂദ് താമസിക്കുന്നത്. ഇയാള്‍ ഫെബ്രുവരി 24ന് വൈകീട്ട് പള്ളിയിലെ പ്രാര്‍ത്ഥനയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോവാണ് വലിയ ജനക്കൂട്ടം അക്രമത്തിന് തുടക്കമിട്ടത്. പ്രശ്‌നം മനസ്സിലാക്കിയ മെഹ്മൂദ് സമീപപ്രദേശത്തെ കബീര്‍ നഗറിലേക്ക് രക്ഷപ്പെട്ടു. ഇത് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. തന്റെ കുടുംബത്തെയും ഒപ്പം കൂട്ടിയിരുന്നു. ഫെബ്രുവരി 25ന് കലാപകാരികള്‍ തന്റെ വീട് വളഞ്ഞതായി ചിലര്‍ എന്നെ വിളിച്ച് പറഞ്ഞു. ഭയന്നുപോയ താന്‍ പോലീസിനെ വിളിച്ചെങ്കില്‍ അവര്‍ വന്നില്ലെന്നും മെഹ്മൂദ് പറഞ്ഞു.

40 വര്‍ഷം ജോലിയെടുത്തു...

40 വര്‍ഷം ജോലിയെടുത്തു...

ദില്ലി പോലീസിന് വേണ്ടി 40 വര്‍ഷം പണിയെടുത്ത മെഹ്മൂദിന്, താന്‍ ദില്ലി പോലീസിനാല്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നലാണ് ഉണ്ടായത്. ഇത്രയും കാലം അവര്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടും ദില്ലി പോലീസില്‍ നിന്ന് ഒരാള്‍ പോലും തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചോ അവര്‍ സുരക്ഷിതമാണോ എന്ന് അന്വേഷിച്ചില്ലെന്ന് മഹമ്മൂദ് പറഞ്ഞു. കടുത്ത നിരാശയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

എട്ട് ലക്ഷം കൊണ്ടുപോയി

എട്ട് ലക്ഷം കൊണ്ടുപോയി

കലാപകാരികള്‍ തന്റെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ഒപ്പം ആഭരണങ്ങളും അവര്‍ കൊള്ളയടിച്ചു. തന്റെ പേരക്കുട്ടിയുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണമായിരുന്നു അത്. തന്റെ വീട് അവര്‍ തല്ലിതകര്‍ത്തു. എന്നാല്‍ അവര്‍ എന്റെ വീട് കത്തിച്ചില്ലെന്ന കാര്യത്തില്‍ മാത്രമാണ് ചെറിയൊരു ആശ്വാസമുള്ളത്. തന്റെ അയല്‍വാസികള്‍ ഇവരോട് അഭ്യര്‍ത്ഥിച്ചത് കൊണ്ട് മാത്രമാണ് കലാപകാരികള്‍ വീട് കത്തിക്കാതിരുന്നത്. ഗംഗ വിഹാര്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെയുള്ള ഏക മുസ്ലീം കുടുംബമാണ് മെഹ്മൂദ് ഖാന്റേത്.

പോലീസ് പറഞ്ഞത് ഇങ്ങനെ

പോലീസ് പറഞ്ഞത് ഇങ്ങനെ

ശിവ വിഹാറിലാണ് ഏറ്റവും രൂക്ഷമായ കലാപം നടന്നത്. ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചാണ് താമസിക്കുന്നത്. കലാപകാരികള്‍ മുസ്ലീങ്ങളെ തല്ലിച്ചതയ്ക്കുന്നു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ. ഇതാ നിങ്ങളുടെ ആസാദി എന്നായിരുന്നു മറുപടിയെന്ന് ഇവിടത്തെ താമസക്കാരിയായ ഫര്‍ഹാന പറയുന്നു. മുംതാസ് ജെഹാന്‍ എന്ന സ്ത്രീയുടെ ഭര്‍ത്താവ് ഇമാം മുഹമ്മദ് വക്കീലിനും മകന്‍ അനാമിനും നേരെ കലാപകാരികല്‍ ആസിഡെറിഞ്ഞു. ഇവര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ ഭര്‍ത്താവിന്റെയും മകന്റെയും ജീവന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും കണ്ണീരണിയിക്കുന്ന കാഴ്ച്ചയാണ്

.കാണാതായവര്‍ നിരവധി

.കാണാതായവര്‍ നിരവധി

കലാപത്തിനിടെ കാണാതായവര്‍ നിരവധിയാണ്. മോനിസ് എന്ന 22കാരന്റെ മൃതദേഹം ശവപ്പറമ്പില്‍ നിന്നാണ് കിട്ടിയത്. മോനിസ് ബദ്‌ലിയില്‍ ഉമ്മയെ കാണാന്‍ പോയതായിരുന്നുവെന്ന് ബന്ധുവായ ഇബ്രാഹിം പറഞ്ഞു. അവന്‍ യമുന വിഹാറില്‍ കുടുങ്ങി കിടക്കുകയാണെന്ന് പറഞ്ഞിരുന്നു. കലാപം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സുരക്ഷിതമായി താന്‍ മുസ്തഫാബാദില്‍ എത്തുമെന്നും മോനിസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവന്‍ ഫോണ്‍ വിളിക്കുകയോ, തിരിച്ചെത്തുകയോ ചെയ്തില്ലെന്ന് ഇബ്രാഹിം പറഞ്ഞു.

Recommended Video

cmsvideo
At Least 148 FIRs Registered, 630 Arrested for Role in Delhi Violence | Oneindia Malayalam
പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

ദില്ലി സ്ഥിതി ശാന്തമാണെന്ന് പോലീസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പറയുന്നത് പോലെയുള്ള പ്രശ്‌നങ്ങള്‍ എവിടെയുമില്ലെന്നും പോലീസ് വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ വീണ്ടും കലാപം തുടങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഖയാല-രഘുബീര്‍ നഗറില്‍ കലാപം നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഒരുപ്രശ്‌നവും ഇല്ലെന്ന് ദില്ലി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

ഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചുഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചു

English summary
retired police official also lost valuables in delhi riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X