കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ വിഭജനം; ഒടുവില്‍ മൗനം വെടിഞ്ഞ് മായാവതിയും! സന്തോഷം പരസ്യമാക്കി ട്വീറ്റ്

Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370 റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞ ദിവസം സഭയില്‍ ബിഎസ്പി അംഗം ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മായാവതി പരസ്യപ്രതികരണം നടത്തിയിരുന്നില്ല. ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് മായാവതി പ്രതികരിച്ചിരിക്കുന്നത്.

 bjpmaya-

ആർട്ടിക്കിൾ 370, 35 എ എന്നിവ നീക്കം ചെയ്ത് രാജ്യത്ത് ഭരണഘടനയുടെ 'സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി' നടപ്പാക്കണമെന്നത് ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ ഗുണം അവിടത്തെ ആളുകൾക്ക് ലഭിക്കുമെന്നാണ് ബിഎസ്പി പ്രതീക്ഷിക്കുന്നതെന്ന് മായാവതി ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിലെ ലേ-ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ അവിടത്തെ ബുദ്ധമത സമൂഹത്തിന്റെ ആവശ്യമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. ബിഎസ്പി ഈ തിരുമാനത്തേയും സ്വാഗതം ചെയ്യുന്നു. രാജ്യമെമ്പാടുമുള്ള ആളുകൾ, പ്രത്യേകിച്ച് ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ ബുദ്ധ അനുയായികൾ, കേന്ദ്ര തിരുമാനത്തില്‍ സന്തുഷ്ടരാണെന്നും മായാവതി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുന്ന ബില്ലിന് സമ്പൂര്‍ണ പിന്തുണയെന്നായിരുന്നു ബിഎസ്പി എംപി സതീഷ് ചന്ദ്ര ഇന്നലെ രാജ്യസഭയില്‍ പ്രതികരിച്ചത്. ബില്‍ പാസാക്കപ്പെടണം എന്ന് തന്നെയാണ് ബിഎസ്പി ആഗ്രഹിക്കുന്നതെന്നും സതീഷ് ചന്ദ്ര പ്രതികരിച്ചിരുന്നു.

അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്

<strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍</strong>കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍

<strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!</strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!

English summary
Revoking article 370; This is what Mayawati said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X