കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയിലെ തോക്ക് നിര്‍മ്മാണ കേന്ദ്രം രാജ്യത്ത് പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന് വ്ളാഡിമിര്‍ പുടിന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: അമേഠിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ച എകെ 203 തോക്ക് നിര്‍മ്മാണ കേന്ദ്രം ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് മുതല്‍കൂട്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുട്ടിന്‍. ഇന്ത്യക്കാര്‍ക്കെഴുതിയ കുറിപ്പിലാണ് റഷ്യന്‍ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് സുരക്ഷയോടൊപ്പം പുതിയ തൊഴിലവസരങ്ങളും നല്‍കുമെന്ന് പുടിന്‍ പറയുന്നത്.

'പാകിസ്താന്‍ പാര്‍ലമെന്‍റ് അക്രമിക്കും'; തടയാന്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം: ബിജെപി നേതാവ്'പാകിസ്താന്‍ പാര്‍ലമെന്‍റ് അക്രമിക്കും'; തടയാന്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം: ബിജെപി നേതാവ്

ലോകപ്രശസ്തമായ കലഷ്‌നികോവ് തോക്കുകളുടെ പുതിയ പതിപ്പായ എകെ 203യുടെ പ്രദേശികവത്കരണമാണ് അമേഠിയിലെ നിര്‍മ്മാണ യൂണിറ്റിലൂടെ നടക്കുക. ഇതോടെ ഇന്ത്യന്‍ പ്രതിരോധ വ്യവസായ രംഗത്തിന് ദേശീയ സുരക്ഷയ്ക്കാവശ്യമായ ചെറിയ ആയുധങ്ങളുടെ ആവശ്യകത പൂര്‍ത്തിയാക്കാന്‍ സാധിക്കും. റഷ്യന്‍ സാങ്കേതികത രാജ്യത്തെ പ്രതിരോധത്തിന് ശക്തി പകരുമെന്നും പുടിന്‍ കുറിക്കുന്നു.

02-putin-600-15

ഇന്ത്യയുടെ ശക്തമായ പ്രതിരോധരംഗം ഇനി കൂടുതല്‍ ശക്തി ആര്‍ജിക്കുമെന്നും പുതിയ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമെന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി അമേഠിയിലെ സംരംഭം മാറുമെന്ന് പുടിന്‍ പറഞ്ഞു. പദ്ധതി നടപ്പില്‍ വരുത്താന്‍ സഹായിച്ച ഇന്ത്യയിലെയും റഷ്യയിലെയും എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുടിന്‍ നന്ദി അറിയിച്ചു.

ഇതിന് മറുപടിയായി റഷ്യയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ സാങ്കേതിക തികവാര്‍ന്ന തോക്കുകളിലൊന്നായ എകെ 203 ഇനി മുതല്‍ അമേതിയിലും നിര്‍മ്മിക്കും. ഇന്ത്യയും റഷ്യയും സംയുക്തമായി ചേര്‍ന്നാണ് അമേതിയിലെ സംരംഭം. ഇതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന് എല്ലാ നന്ദിയും അറിയിക്കുന്നതായും മോദി പറയുന്നു. പുടിന്റെ സഹായത്താലാണ് അമേഠിയില്‍ ഇത്ര പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും പറയുന്നു.

English summary
Riffle unit in Amethi will create new job opportunities for Indians and boost Indian defense sector says Russian President Vladimir Putin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X