എംവിഎ സഖ്യത്തിൽ വിള്ളൽ? ഉദ്ധവ് താക്കറെ സർക്കാർ നിരീക്ഷിക്കുന്നുവെന്ന് നാനാ പഠോലെ, പിന്നിൽ ബിജെപി
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിലെ വിള്ളൽ മറനീക്കി പുറത്തേക്ക്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോലെയാണ് ഏറ്റവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിനുമെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഇരുവരും ഇന്റലിജൻസിനെ ഉപയോഗിച്ച് തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്നാണ് പഠോലെയുടെ ആരോപണം.
'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു

സംസ്ഥാനത്ത് കോൺഗ്രസ് ശക്തി പ്രാപിക്കുന്നതിനാൽ എൻസിപിയും ശിവസേനയും ഭയപ്പെടുന്നുണ്ടെന്ന് നേരത്തെ തന്നെ പഠോലെ ചൂണ്ടിക്കാണിച്ചിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ ബിജെപിയുടെ സർക്കാരിനെതിരെയും നേരത്തെ പഠോലെ ഫോൺ ടാപ്പിംഗ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പൊട്ടിത്തെറിയുടെ സൂചന.

ശിവസേനയും എൻസിപിയും തങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്നാണ് പഠോൾ ചൂണ്ടിക്കാണിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേനയിൽ നിന്നും ഉപമുഖ്യമന്ത്രി എൻസിപിയിൽ നിന്നുമാണെന്നും ഇരു മുന്നണികളും തങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയുമാണെന്നാണ് ലോണാവാലയിൽ ശനിയാഴ്ച നടന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ നാനാ പഠോൾ ഉന്നയിച്ചിട്ടുള്ള ആരോപണം.

എല്ലാ കാര്യങ്ങളെക്കുറിച്ചും എൻസിപിക്കും ശിവസേനയ്ക്കും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ആരാണ് പ്രതിഷേധിക്കുന്നത് എന്നടക്കമുള്ള എല്ലാക്കാര്യങ്ങളും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് പോലും അറിയാം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എന്നെ നിരീക്ഷിക്കുന്നുവെന്നും മഹാരാഷ്ട്രയിൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവ് കൂട്ടിച്ചേർത്തു. ജൂണിൽ, പഠോലെ മഹാവികാസ് അഘാഡി സഖ്യത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. എന്നാൽ ഇത് താൽക്കാലികമാണെന്നും പിന്നീട് പ്രഖ്യാപിച്ചിരുന്നു.

ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനായി 2019ൽ ഞങ്ങൾ അഞ്ച് വർഷത്തേക്ക് മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചു. ഇത് ശാശ്വതമായ ഒരു മത്സരമല്ല. എല്ലാ പാർട്ടികൾക്കും തങ്ങളുടെ സംഘടനയെ ശക്തിപ്പെടുത്താനുള്ള അവകാശമുണ്ട്, കൂടാതെ കൊവിഡ് ബാധിതർക്ക് ആശ്വാസം നൽകുന്നതിന് കോൺഗ്രസ് എല്ലായ്പ്പോഴും മുൻഗണന നൽകുന്നു. വിവിധ സ്ഥലങ്ങളിൽ രക്തം, ഓക്സിജൻ, പ്ലാസ്മ എന്നിവ എത്തിച്ചുകൊണ്ട് 19 പേരെ രക്ഷപ്പെടുത്തിയെന്നും പഠോലെ പറഞ്ഞു. ഭാവിയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും പാർട്ടി ശക്തി പ്രാപിക്കുകയാണെന്നും പഠോലെ പ്രഖ്യാപിക്കുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ തിരഞ്ഞെടുപ്പിൽ മാത്രം മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവർക്ക് ജനങ്ങളിൽ നിന്ന് വലിയ തോതിൽ തിരിച്ചടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ധ്രുവങ്ങളിൽ കോൺഗ്രസും ശിവസേനയും - സംസ്ഥാനത്ത് വർഷങ്ങളോളം പരസ്പരം മത്സരിച്ചിരുന്നു. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ബദൽ സർക്കാരുണ്ടാക്കാൻ എൻസിപി അധ്യക്ഷനായ ശരത് പവാറിന്റെ സ്വാധീനത്തിൽ ഒത്തുചേർന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മഹാവികാസ് അഘാഡി സഖ്യത്തിനുള്ളിലെ വ്യത്യാസങ്ങൾ വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള താക്കറെയുടെ കൂടിക്കാഴ്ച സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയും മുൻ സഖ്യകക്ഷികൾ തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ചുള്ള അഭ്യൂഹക്കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തു.

എന്നാൽ പ്രസ്താവന വിവാദമായതിന് പിന്നാലെ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പറഞ്ഞ് പഠോലെ രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചത് കേന്ദ്രസര്‍ക്കാരിനെയാണെന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം. ബിജെപിയുമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് ഉണ്ടായ തർക്കത്തിന് ശേഷമാണ് ശിവസേന- ബിജെപി സഖ്യം പിളർന്ന് മഹാവികാസ് അഘാഡി സഖ്യം നിലവിൽ വരുന്നത്.
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?












Click it and Unblock the Notifications