കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടിപ്പു പള്ളി നിർമ്മിച്ചത് ക്ഷേത്രം പൊളിച്ച്': കർണാടകയിലും പള്ളിയില്‍ പ്രാർത്ഥനാനുമതി തേടി അപേക്ഷ

Google Oneindia Malayalam News

ബെംഗളൂരു: ഉത്തർപ്രദേശിലെ ഗ്യാന്‍വാപി മസ്ജിന് പിന്നാലെ മുസ്ലിം പള്ളിയില്‍ കയറി പ്രാർത്ഥന നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടി കർണാടകയിലേയും തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍. ശ്രീരംഗപട്ടണത്തിലെ മസ്ജിദ് ലക്ഷ്യമിട്ടാണ് ഗ്രൂപ്പിന്റ നീക്കം. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദ് ടിപ്പു സുൽത്താന്റെ ഭരണകാലത്താണ് നിർമ്മിച്ചതെന്നും മുമ്പ് അവിടെ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്നെന്നുമാണ് നരേന്ദ്ര മോദി വിചാര് മഞ്ച് എന്ന സംഘടന അവകാശപ്പെടുന്നത്.

'ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന''ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന'

മസ്ജിദ്-ഇ-അല എന്നറിയപ്പെടുന്ന ജാമിയ മസ്ജിദിൽ ഹിന്ദു ദൈവളെ പൂജ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശനിയാഴ്ചയാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി സി ടി മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് നിവേദനം നല്‍കിയത്. ഹനുമാൻ ക്ഷേത്രവും തൂണിലും ഭിത്തിയിലും ഹൈന്ദവ ലിഖിതങ്ങൾ ഉള്ള പള്ളിയും ഉണ്ടെന്ന് ടിപ്പു പേർഷ്യയിലെ ഒരു ഭരണാധികാരിക്ക് എഴുതിയതിന്റെ രേഖാ തെളിവുകളാണ് ഞങ്ങളുടെ നിലപാടിന്റെ അടിസ്ഥാനമെന്നാണ് മഞ്ജുനാഥ് വാദിക്കുന്നത്. അതുകൊണ്ട് പ്രാർത്ഥന നടത്താൻ പള്ളിയുടെ വാതിലുകൾ തുറക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.

muslim-

ശ്രീരംഗപട്ടണം കോട്ടയ്ക്കകത്താണ് മസ്ജിദ്-ഇ-അല സ്ഥിതി ചെയ്യുന്നത്, കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ചതും പിന്നീട് ടിപ്പു സുൽത്താൻ ഏറ്റെടുത്തതുമാണ്. ഇിവിടെ തന്റെ കൊട്ടാരത്തോട് ചേർന്നായിരുന്നു അദ്ദേഹം മസ്ജിദ് നിർമ്മിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) പരിപാലിക്കുന്ന ഒരു പൈതൃക സ്ഥലമാണ് 1782-ൽ നിർമ്മിച്ച ഈ പള്ളിയും പരിസര പ്രദേശങ്ങളും. ഇവിടെ ഒരു മദ്രസയും പള്ളിയോട് അനുബന്ധിച്ച് പ്രവർത്തിച്ച് വരുന്നുണ്ട്.

തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍

മുഗൾ ഭരണകാലത്ത് 36,000 ത്തോളം ക്ഷേത്രങ്ങൾ തകർക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുസ്ലീം നേതാക്കൾ പോലും അംഗീകരിച്ചതായി കർണാടക മുൻ മന്ത്രി കെ എസ് ഈശ്വരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി ഞങ്ങൾ എല്ലാ ക്ഷേത്രങ്ങളും വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Right wing group seeks permission to pray at Tipu Sultan era mosque in Srirangapatna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X