കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക്ക് ദിന പരേഡിലേക്ക് റിക്ഷാ ജീവനക്കാര്‍ക്കും, പച്ചക്കറി വില്‍പ്പനക്കാര്‍ക്കും ക്ഷണം

Google Oneindia Malayalam News
REPUBLIC DAY PARADE

ദില്ലി: ജനാധിപത്യത്തിന്റെ പൂര്‍ണ അര്‍ത്ഥത്തിലുള്ള റിപബ്ലിക്ക് ദിനം ഇത്തവണ ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും സാധാരണ ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. പ്രത്യേക ക്ഷണിതാക്കളായിട്ടാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്.

റിപബ്ലിക്കന്‍ ദിന പരേഡിന്റെ കാഴ്ച്ചക്കാരായി ആദ്യ നിരയില്‍ റിക്ഷാ ഡ്രൈവര്‍മാരും, പച്ചക്കറി വില്‍പ്പനക്കാരുമെല്ലാം ഇടംപിടിക്കും. പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിന്റെ ഭാഗമായ ശ്രമജീവികളെയും ഉള്‍പ്പെടുത്തും.

ഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനംഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം

പ്രത്യേക ക്ഷണിതാക്കള്‍ക്കായി റിസര്‍വ് ചെയ്ത മുന്‍നിരയില്‍ തന്നെ ഇവര്‍ കുടുംബത്തിനൊപ്പം ഇടംപിടിക്കും. റിപബ്ലിക്ക് ദിന ആഘോഷം സാധാരണക്കാരിലേക്ക് കൂടി എത്തിക്കുന്ന കാര്യമാണിതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

കര്‍തവ്യപഥിലെ മെയിന്റനന്‍സ് ജീവനക്കാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പരേഡിന്റെ തീം തന്നെ സാധാരണ ജനങ്ങളുടെ പങ്കാളിത്തമാണ്. ഈജിപ്ത് പ്രസിഡന്റ് ആബ്ദേല്‍ ഫത്താ അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി.

ഈജിപ്തില്‍ നിന്നുള്ള 120 അംഗ അകമ്പടി സംഘം പരേഡില്‍ പങ്കെടുക്കും. പുതുക്കിയ സെന്‍ട്രല്‍ വിസ്റ്റയുടെ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യത്തെ റിപബ്ലിക്ക് ദിന ആഘോഷമാണ് ഇത്തവണ നടക്കുന്നത്.

പറക്കുംതളിക വേഗസിലെത്തി, നാലിടങ്ങളില്‍ ദൃശ്യമായി, അന്യഗ്രഹജീവികളുമെത്തുമെന്ന് വിദഗ്ധന്‍പറക്കുംതളിക വേഗസിലെത്തി, നാലിടങ്ങളില്‍ ദൃശ്യമായി, അന്യഗ്രഹജീവികളുമെത്തുമെന്ന് വിദഗ്ധന്‍

രാജ്പഥിന്റെ പേര് കര്‍തവ്യപഥ് എന്നാക്കിയ ശേഷം നടക്കുന്ന ആദ്യത്തെ റിപബ്ലിക്ക് ദിന പരേഡാണിത്. അതേസമയം പരേഡ് കാണുന്നതിനുള്ള ആളുകളുടെ എണ്ണം 45000 ആയി കുറച്ചിട്ടുണ്ട്.

ആദിവാസി കാര്യ-പ്രതിരോധ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫ്‌ളൈപാസ്റ്റില്‍ 18 ഹെലികോപ്ടറുകള്‍, എട്ട് ട്രാന്‍സ്‌പോര്‍ട്ടര്‍ വിമാനങ്ങള്‍, 23 ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ഇടംപിടിക്കും.

English summary
rikshawala's and vegetable ventors and commoners will be the special invitee of republice day parade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X