Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതെ ജനപ്രീതി ലഭിക്കില്ല കഠിനമായി പരിശ്രമിക്കണം; രാഹുലിന് ഋഷി കപൂറിന്റെ കിടിലൻ മറുപടി

എല്ലാ തലമുറകളേയും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ പ്രോത്സാഹിപ്പിച്ചത്

മുംബൈ: രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവനയ്ക്ക് ബോളിവുഡിൽ നിന്ന് മറുപടി. അമേരിക്കൻ സന്ദർശനത്തിനിടെ കുടുംബാധിപത്യമാണ് ഇന്ത്യയിലെ രീതിയെന്ന പ്രസ്താവനയ്ക്കാണ് ബോളിവുഡ് നടൻ ഋഷി കപൂർ ചുട്ട മറുപടി നൽകിയത്.കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്നേഹവും ബഹുമാനവും നേടിയെടുക്കാനെന്ന് അദ്ദേഹം തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന് ഋഷി കപൂർ മറുപടി നൽകിയത്.

ഇന്ത്യൻ സിനിമയുടെ 106 വർഷത്തിന്റെ ചരിത്രത്തിൽ 90 വർഷവും കപൂർ കുടുബത്തിന്റെ സംഭാവനയുണ്ട്. വരും തലമുറയുടെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ അവരെ പ്രോത്സഹിക്കുന്നതെ ന്നും ഋഷി കപൂർ പറഞ്ഞു. പൃഥിരാജ് കപൂർ, രാജ് കപൂർ, രൺധീർ കപൂർ, രൺവീർ കപൂർ എന്നിവരാണ് മറ്റു നാലു തലമുറയിലെ കപൂർ കുടുംബത്തിലെ പ്രമുഖരെന്ന് ഋഷി കപൂർ കൂട്ടിച്ചേർത്തു. കൂടാതെ ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള റോഡുകളുടേയും കെട്ടിടങ്ങളുടേയും പേരുകൾ മാറ്റണമെന്നും ഋഷി കപൂർ ആവശ്യപ്പെടുന്നുണ്ട്.

irishi kapor
ഇന്ത്യയിലെ ഭൂരിഭാഗം പാർട്ടികളിലും കുടുംബാധിപത്യമുണ്ട്. ബോളിവുഡ് നടനായ അഭിഷേക് ബച്ചൻ പോലും കുടുംബവാഴ്ചയുടെ ഭാഗമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് നേരെയാണ് ഋഷി കപൂർ വിമർശനവുമായി രംഗത്തെത്തിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+