
ബിജെപിക്ക് വെല്ലുവിളി; ബിഹാറില്‍ മുഖ്യമന്ത്രി മാറും... ആര്‍ജെഡി-ജെഡിയു ലയനം ഉടന്‍ എന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടി ഏത് എന്ന രാഷ്ട്രീയ ചോദ്യത്തിന് പുതിയ ഉത്തരം വൈകാതെ ലഭിച്ചേക്കും. പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണെങ്കിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസിനുള്ള അകല്‍ച്ച ദേശീയ തലത്തില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് തടസം നില്‍ക്കുന്നു. പ്രാദേശിക പാര്‍ട്ടികളില്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്.
കോണ്‍ഗ്രസിനെയും ബിജെപിയെയും എതിര്‍ക്കണം എന്ന നിലപാടുള്ള പാര്‍ട്ടികളും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് ബിഹാറിലെ പുതിയ ചില നീക്കങ്ങള്‍ പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നത്. നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദിന്റെ ആര്‍ജെഡിയും ലയിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...

ജെഡിയുവിന്റെ ദേശീയ അധ്യക്ഷനാണ് രാജീവ് രഞ്ജന്‍ സിങ് എന്ന ലാലന്‍ സിങ് എംപി. ഇദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സാമൂഹിക നീതിയാണ് സുപ്രധാനമെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് മുദ്രാവാക്യം. ലാലു പ്രസാദിന്റെ ആര്‍ജെഡിയുടെ മുദ്രാവാക്യമാണ് സാമൂഹിക നീതി.

ആര്‍ജെഡിയിലും അടുത്തിടെയായി ചില മാറ്റങ്ങള്‍ പ്രകടമാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ലാലു പ്രസാദ്, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേര്, ചിഹ്നം, നയം എന്നീ കാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ക്കാണ് ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജെഡിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിലപാടുള്ള നേതാവാണ് ലാലു പ്രസാദ്.

ജെഡിയുവും ആര്‍ജെഡിയും ലയിക്കാന്‍ പദ്ധതിയിടുന്നു, ചര്‍ച്ചകള്‍ രഹസ്യമായി നടക്കുന്നു... എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് ആര്‍ജെഡിയുടെ മുദ്രാവാക്യം ജെഡിയു അധ്യക്ഷന്‍ പങ്കുവച്ചിരിക്കുന്നത്. ബിഹാറില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഭരിച്ചിരുന്ന ജെഡിയു അടുത്തിടെയാണ് സഖ്യം വിട്ടതും ആര്‍ജെഡിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതും.

അതിന് പിന്നാലെയാണ് ലയന ചര്‍ച്ചകള്‍ നടക്കുന്നത്. ലാലുവും നിതീഷും ഇരുപാര്‍ട്ടികളെയും ലയിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് പുതിയ വിവരം. ലയിച്ചാല്‍ വലിയ നേട്ടങ്ങള്‍ ബിഹാറിലും ദേശീയ തലത്തിലുമണ്ടാകുമെന്നും ഇരുവരും കണക്കുകൂട്ടുന്നുവത്രെ. രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് ഒരുപാര്‍ട്ടിയായി മാറാനും പുതിയ ചിഹ്നം സ്വീകരിക്കാനുമാണ് ആലോചനകള്‍.
രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാം; ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

മുന്‍ പ്രധാനമന്ത്രി വിപി സിങ് ആണ് സാമൂഹിക നീതി എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയിരുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന വേളയിലാണ് അദ്ദേഹം സാമൂഹിക നീതിയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജനതാ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുകയും 1997ല്‍ ലാലു പ്രസാദ് ആര്‍ജെഡി രൂപീകരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം ഏറ്റെടുത്തു ഈ മുദ്രാവാക്യം.

ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടിയും ശരദ് യാദവിന്റെ ജനതാദളും ചേര്‍ന്നാണ് ജെഡിയു 2003ല്‍ രൂപീകരിച്ചത്. നിതീഷ് കുമാര്‍ ഈ പാര്‍ട്ടിയുടെ അമരത്ത് എത്തിയത് അതിവേഗമയിരുന്നു. നീതിപൂര്‍വമായ വികസനം എന്നതായിരുന്നു ജെഡിയുവിന്റെ മുദ്രാവാക്യം. 2015ല്‍ ആര്‍ജെഡിയും ജെഡിയുവും സഖ്യം ചേര്‍ന്ന് മല്‍സരിച്ചെങ്കിലും വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ ഇരുകക്ഷികളും കൈവിട്ടില്ല.

ജെഡിയുവും ആര്‍ജെഡിയും ലയിച്ചാല്‍ ബിഹാറിലെ ഏറ്റവും വലിയ കക്ഷിയായി ഇവര്‍ മാറും. നിയമസഭയില്‍ കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയാകും. നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയേക്കും. പ്രധാനമന്ത്രി പദവിയിലേക്ക് പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന നേതാവാണ് നിതീഷ്. എല്ലാ പ്രതിപക്ഷ കക്ഷികളുമായും അദ്ദേഹത്തിന് മികച്ച സൗഹൃദമാണ്. തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായി മാറിയേക്കും. ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ ശക്തിയുള്ള പാര്‍ട്ടിയായി ഇവര്‍ മാറും. കോണ്‍ഗ്രസ് നിലവില്‍ ഈ സഖ്യത്തിലുള്ളതിനാല്‍ ദേശീയ തലത്തിലും ഐക്യം നിലനിര്‍ത്തിയേക്കും.
പിണറായിയ്ക്ക് പിന്നില്‍ ഇനി ഗോവിന്ദന്; കേന്ദ്രകമ്മിറ്റിയിലെത്തി നാല് വര്‍ഷത്തിന് ശേഷം പിബിയില്‍