അമിത് ഷാ...നിങ്ങള്‍ക്ക് ആള് തെറ്റി, ഞാന്‍ ബിജെപിയില്‍ ചേരില്ല; അമിത് ഷായ്ക്ക് ജയന്ത് ചൗധരിയുടെ മറുപടി

ലഖ്‌നൗ: അമിത് ഷാ ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി) അധ്യക്ഷന്‍ ജയന്ത് ചൗധരി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരിക്കലും ബി ജെ പിയില്‍ ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ 'തുറന്ന വാതില്‍' ക്ഷണത്തേയും അദ്ദേഹം പരിഹസിച്ചു. ഉത്തര്‍പ്രദേശില്‍ ജാട്ടുകളെ ഒറ്റപ്പെടുത്താനുള്ള തന്ത്രം മാത്രമാണിതെന്നും ചൗധരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താന്‍ ബി ജെ പിയില്‍ ചേരുമെന്ന ധാരണ സൃഷ്ടിച്ച് എസ് പി- ആര്‍ എല്‍ ഡി സഖ്യം മുസ്ലീം വോട്ടുകള്‍ നേടുന്നത് തടയാനാണ് അമിത് ഷായുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, അവര്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്കോ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീനോ വോട്ട് ചെയ്യും. ഇത് മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കുകയേ ഉള്ളൂവെന്നും ചൗധരി പറഞ്ഞു. ഹരിയാനയിലേത് പോലെ ഉത്തര്‍ പ്രദേശിലും ജാട്ടുകളെ ഒറ്റപ്പെടുത്താന്‍ അമിത് ഷാ ആഗ്രഹിക്കുന്നു. പക്ഷേ അത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല.

1

ഞാന്‍ എഴുതി തരാം. യുപി തെരഞ്ഞെടുപ്പിന് ശേഷം മാത്രമല്ല, ഞാന്‍ ഒരിക്കലും ബി ജെ പിയില്‍ ചേരില്ല. ഞാന്‍ എന്നെങ്കിലും ബി ജെ പിയുമായി കൂട്ടുകൂടിയാല്‍ എന്റെ പാര്‍ട്ടി അവസാനിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി എന്റെ പിതാവിനോട് (അജിത് ചൗധരിയോട്) മോശമായാണ് പെരുമാറിയത്. എനിക്കത് ഒരു പാഠമായിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷകര്‍ക്ക് അവര്‍ പലതും വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നല്‍കിയില്ല.

2

ഈ തിരഞ്ഞെടുപ്പ് രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്നും ജയന്ത് ചൗധരി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിന് ശേഷം ആര്‍ എല്‍ ഡി ദേശീയതലത്തില്‍ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത. യുപി തെരഞ്ഞെടുപ്പിന് ശേഷം ആര്‍ എല്‍ ഡി രാജസ്ഥാനിലേക്ക് കണ്ണ് നട്ടിരിക്കുകയാണെന്നും ജയന്ത് ചൗധരി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു.

3

രണ്ടാം ഘട്ട പട്ടികയും പുറത്ത് വന്നതോടെ എസ്പി- ആര്‍ എല്‍ ഡിസഖ്യം ഇതുവരെ 233 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ എസ് പി 198 സീറ്റുകളിലും രാഷ്ട്രീയ ലോക്ദള്‍ (ആര്‍ എല്‍ ഡി) 33 സീറ്റുകളിലും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി), സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബി എസ് പി) എന്നിവരും ഓരോ സീറ്റിലും മത്സരിക്കുന്നു.

4

പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മെയിന്‍പുരി ജില്ലയിലെ കര്‍ഹാലില്‍ നിന്നും അമ്മാവന്‍ ശിവ്പാല്‍ യാദവ് ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്നുമാണ് മത്സരിക്കുന്നത്. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017 ല്‍ ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ് ബി എസ് പി 4 ഉം സീറ്റുകളില്‍ വിജയിച്ചു.

5

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നുമാണ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+