ബീഹാറില്‍ മഹാസഖ്യത്തിന് നിതീഷിന്റെ തിരിച്ചടി, ആര്‍എല്‍എസ്്പി ഉപാധ്യക്ഷന്‍ ജെഡിയുവില്‍!!

പട്‌ന: ബീഹാറില്‍ എന്‍ഡിഎയ്‌ക്കെതിരെ ശക്തമായ മഹാസഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി. യുപിഎയിലെ പ്രധാന കക്ഷിയായ ആര്‍എല്‍എസ്പിയുടെ വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി യുപിഎയുടെ ഭാഗമായതിന് പിന്നാലെയാണ് ഇയാള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. അതേസമയം ആര്‍എല്‍എസ്പിയെ പിളര്‍ത്താനാണ് ബിജെപി പരമാവധി ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ നീക്കം നിതീഷ് കുമാറിന്റെ വിജയമായിട്ടാണ് കണക്കാക്കുന്നത്.

എന്നാല്‍ മറുവശത്ത് മഹാസഖ്യം സീറ്റ് വിഭജന നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിയെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ ഇതുവഴി തടയാനാവുമെന്നാണ് കുശ്വാഹ കരുതുന്നത്. അദ്ദേഹം ലാലു പ്രസാദ് യാദവിനെ ജയിലില്‍ എത്തി കണ്ടിട്ടുണ്ട്. നിലവില്‍ മഹാസഖ്യത്തിന് വന്‍ നേട്ടമാണ് ഇവിടെ പ്രവചിക്കുന്നത്. അടുത്തിടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഇവിടെ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യമായിരുന്നു വിജയം കണ്ടിരുന്നത്.

മഹാസഖ്യത്തിന് തിരിച്ചടി

മഹാസഖ്യത്തിന് തിരിച്ചടി

ആര്‍എല്‍എസ്പിയുടെ ദേശീയ വൈസ് പ്രസിഡന്റ് ഭഗവാന്‍ സിംഗ് കുശ്വാഹയാണ് ജെഡിയുവില്‍ ചേര്‍ന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ജെഡിയുവിലെത്തിയിട്ടുണ്ട്. അതേസമയം ഉപേന്ദ്ര കുശ്വാഹയ്ക്ക് ഇത് കനത്ത തിരിച്ചടിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരായ സുധാന്‍ഷു ശേഖര്‍, ലാലന്‍ പാസ്വാന്‍, സഞ്ജീവ് ശ്യാം സിംഗ് എന്നിവര്‍ എന്‍ഡിഎയില്‍ തുടരുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭഗവാന്‍ കൂടി സഖ്യം വിട്ടിരിക്കുന്നത്.

ആര്‍എല്‍എസ്പി പിളരുന്നു

ആര്‍എല്‍എസ്പി പിളരുന്നു

എന്‍ഡിഎ വിട്ടതിന് പിന്നാലെ ആര്‍എല്‍എസ്പി പിളര്‍പ്പിന്റെ വക്കിലാണ്. പാര്‍ട്ടിയിലെ മൂന്ന് എംപിമാരില്‍ ഒരാളുടെ പിന്തുണ മാത്രമാണ് ഉപേന്ദ്ര കുശ്വാഹയ്ക്കുള്ളത്. സീതാമാര്‍ഗിയിലെ എംപി രാംകുമാറാണ് കുശ്വാഹയെ പിന്തുണയ്ക്കുന്നത്. ജെഹാനാബാദ് എംപി അരുണ്‍ കുമാര്‍ കുശ്വാഹയെ എതിര്‍ക്കുന്നുണ്ട്. അതേസമയം ബിജെപി പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ എന്‍ഡിഎയില്‍ നിന്നാലുള്ള നേട്ടം കണക്കിലെടുത്താണ് പലരും കുശ്വാഹയെ എതിര്‍ക്കാന്‍ കാരണം.

ജെഡിയുവിലേക്ക് ഒഴുക്ക്

ജെഡിയുവിലേക്ക് ഒഴുക്ക്

ആര്‍എല്‍എസ്പിയുടെ 35 സംസ്ഥാന തല നേതാക്കളാണ് ജെഡിയുവില്‍ എത്തിയിരിക്കുന്നത്. ഇതിന് പുറമേ 1200 പ്രവര്‍ത്തകരും എത്തും. ഇതെല്ലാം ഭഗവാന്‍ സിംഗ് കുശ്വാഹ വന്നതിന് പിന്നാലെ എത്തുന്നതാണ്. അതേസമയം കോണ്‍ഗ്രസും ആര്‍ജെഡിയും ബിജെപിയുടെ നീക്കങ്ങളെ മനസ്സിലാക്കിയിട്ടുണ്ട്. ജെഡിയുവിനെ മുന്നില്‍ നിര്‍ത്തി അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കണമെന്ന് താന്‍ കുശ്വാഹയോട് ആവശ്യപ്പെട്ടിരുന്നെന്നും, എന്നാല്‍ അദ്ദേഹം തയ്യാറായില്ലെന്നും ഭഗവാന്‍ പറഞ്ഞു.

നിതീഷിന്റെ രാഷ്ട്രീയ വിജയം

നിതീഷിന്റെ രാഷ്ട്രീയ വിജയം

നിതീഷിനെ വെല്ലുവിളിച്ചാണ് കുശ്വാഹ എന്‍ഡിഎ വിട്ടത്. ബിജെപിയേക്കാള്‍ വലിയ ശക്തിയായി ജെഡിയു മാറുന്നുവെന്നായിരുന്നു കുശ്വാഹയുടെ പരാതി. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്നതും നിതീഷ് കാരണമാണ്. ജെഡിയുവിലെത്തിയവര്‍ നിതീഷിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പദ്ധതികള്‍ക്കും ഭഗവാന്‍ അടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ബീഹാറില്‍ ജെഡിയുവിന് 17 സീറ്റ് നല്‍കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ ഇതോടെ ഫലം കാണുമെന്നാണ് സൂചന.

പ്രതിച്ഛായ മെച്ചപ്പെടുന്നു

പ്രതിച്ഛായ മെച്ചപ്പെടുന്നു

അടുത്തിടെ വന്ന ദേശീയ സര്‍വേകളില്‍ എല്ലാം നിതീഷിന്റെ പ്രതിച്ഛായ മെച്ചപ്പെടുന്നു എന്നായിരുന്നു ഉണ്ടായിരുന്നത്. സമീപകാലത്ത് ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലാം വന്‍ തോല്‍വിയാണ് ജെഡിയു-ബിജെപി സഖ്യം നേരിട്ടത്. ഇത് യുപിഎയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു. എന്നാല്‍ നിതീഷ് ക്രമസമാധാനപാലനം മെച്ചപ്പെടുത്തിയും ബീഹാര്‍ വാദം ഉയര്‍ത്തിയുമാണ് പ്രതിച്ഛായ തിരിച്ചുപിടിച്ചത്. ഇത് ആര്‍ജെഡിയെയാണ് ആശങ്കപ്പെടുത്തുന്നത്. ലാലു ഇല്ലാത്ത സാഹചര്യത്തില്‍ തേജസ്വിക്ക് നിതീഷിനെ വീഴ്ത്താനാവുമോ എന്നതും സംശയമാണ്.

സീറ്റ് വിഭജനം ശക്തമാക്കി

സീറ്റ് വിഭജനം ശക്തമാക്കി

യുപിഎ കക്ഷികള്‍ സീറ്റ് വിഭജന നീക്കം ശക്തമാക്കിയിരിക്കുകയാണ്. തേജസ്വിയും കുശ്വാഹയും ലാലുപ്രസ്ദാവ് യാദവിനെ ജയിലിലെത്തി കണ്ടിരിക്കുകയാണ്. മുകേഷ് സാഹ്നിയും കൂടെയുണ്ട്. 17 സീറ്റ് ആര്‍ജെഡിക്ക് ലഭിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന് 11 സീറ്റ് ലഭിക്കും. സഖ്യകക്ഷികള്‍ക്കായി 12 സീറ്റുകളാണ് മാറ്റിവെക്കുന്നത്. കുശ്വാഹയുടെയും സാഹ്നിയുടെയും പാര്‍ട്ടിക്ക് മൂന്ന് വീതം സീറ്റ് ലഭിക്കും. ഇവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

പോരാട്ടം കടുക്കും

പോരാട്ടം കടുക്കും

ബീഹാറില്‍ നിതീഷ് ശക്തനായെങ്കിലും ബിജെപി ഓരോ നിമിഷവും ദുര്‍ബമായി കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് മഹാസഖ്യം കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. ലാലു ജയിലില്‍ പോയതിന്റെ സഹതാപവും ജനങ്ങള്‍ക്കിടയിലുണ്ട്. ഇതിന് പുറമേ നിതീഷ് പിന്നില്‍ നിന്ന് കുത്തിയെന്ന പ്രചാരണവും ആര്‍ജെഡിക്ക് കരുത്ത് പകരുന്ന ഘടകമാണ്. അതേസമയം ജെഡിയുവിനെ വീഴ്ത്താന്‍ കുശ്വാഹയെ ഉപയോഗിച്ചുള്ള നീക്കമാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഇത് എന്‍ഡിഎയ്ക്ക് വലിയ വെല്ലുവിളിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+