Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം കവരാനുള്ള ശ്രമം വിജയിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: ജൂഡീഷ്യറിയുടെ സ്വാതന്ത്രത്തിനുമേല്‍ കടന്നുകയറാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ. ബാര്‍ അസോസിയേഷന്‍ ദില്ലിയില്‍ സംഘടിപ്പിച്ച റൂള്‍ ഒഫ് ലാ 2014 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്രം കവരാന്‍ ബാഹ്യമായ ഇടപെടല്‍കൊണ്ട് സാധ്യമല്ല. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതും അഴിമതി മുക്തവുമായിരിക്കണം ജുഡീഷ്യറി. ജുഡീഷ്യറിയെ അഴിമുക്തമാക്കാന്‍ കൂടുതല്‍ പരിശ്രമിക്കണം. ജഡ്ജിമാര്‍ എല്ലാ കാര്യത്തിലും മുന്‍കരുതലെടുക്കണം. ജഡീഷ്യറിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതു ജനങ്ങളില്‍ നിന്നും ജഡ്ജിമാര്‍ അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

rm-lodha

കോടതികള്‍ സാധാരണക്കാരന് നീതിലഭിക്കാനുള്ള അവസാനത്തെ ആശ്രയമാണ്. സത്യസന്ധവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കും. ജഡ്ജിമാരുടെ ജോലി രാഷ്ട്ര സേവനമാണ്. അത് വെറുമൊരു തൊഴില്‍ മാത്രമല്ല, ജനങ്ങളുടെ നീതിക്കുവേണ്ടി ഉള്ളതാണെന്ന് ജഡ്ജിമാര്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു, ജസ്റ്റിസ് ലോധ വ്യക്തമാക്കി.

ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജിയം കൊണ്ടുവരാനുള്ള ബ്രിട്ടനിലെ തീരുമാനം ശരിയായിരുന്നു. അത് ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത കൊണ്ടുവന്നെന്നും ലോധ പറഞ്ഞു. അടുത്തിടെ ജഡ്ജിമാരുടെ നിയമനത്തിലുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് കൊളീജിയം സമ്പ്രദായം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീക്കം നടത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ലോധ ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+