കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണക്കുറ്റം ചുമത്തി യുവാവിനെ പോലീസ് നഗ്നനാക്കി മര്‍ദ്ദിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: മോട്ടോര്‍ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് നഗ്നനാക്കി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ പോലീസ് യുവാവിനെ പൊതുസ്ഥലത്തുവെച്ച് നിര്‍ദ്ദയം കൈകാര്യം ചെയ്തത്. എന്നാല്‍, ഇയാളുടെ കൈയ്യില്‍ നിന്നും മോഷണം മുതല്‍ പിടിച്ചെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഹാപുര്‍ സ്വദേശിയായ രവിന്ദ്ര ആണ് അറസ്റ്റിലായത്. ഇയാളെ വൈദ്യ പരിശോധനയ്ക്കു ഹാജരാക്കിയ വേളയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു.

man-crying

ഇതിനിശേഷമായിരുന്നു പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം. മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ച് രവീന്ദ്രയെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, മോഷണം പോയ ബൈക്കുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ പോലീസിന്റെ ക്രൂരത വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. പൊതു സ്ഥലത്തുവെച്ച് മോഷ്ടാവെന്ന് സംശയിക്കുന്നയാളെ പോലീസുകാര്‍ തന്നെ നഗ്നാക്കി മര്‍ദ്ദിച്ച സംഭവം പോലീസിനു തന്നെ നാണക്കേടായിരിക്കുകയാണ്.

English summary
Robber stripped in public, beaten badly by cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X