കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ ജീവനെടുത്ത എട്ടുലക്ഷം വേണ്ട, പകരം മരണത്തിന്റെ കാരണങ്ങള്‍ പറഞ്ഞു തരൂ... വിതുമ്പലൂടെ ഈ കുടുംബം

  • By Siniya
Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത രോഹിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം വേണ്ടെന്ന് കുടുംബം. സര്‍വകലാശാല പ്രഖ്യാപിച്ച തുകയാണ് രോഹിത്തിന്റെ കുടും ബം വേണ്ടെന്ന് വച്ചത്. ഇതേ സമയം രോഹിത് മ രിച്ച് അഞ്ചുദിവസം കഴിഞ്ഞ് പ്രതികരിച്ച പ്രധാനമന്ത്രിയെയും സ്മൃതി ഇറാനിയെയും കുടുംബം വിമര്‍ശിച്ചു.

ശനിയാഴ്ച സര്‍വകലാശാലയിലെത്തിയ രോഹിത്തിന്റെ അമ്മ രാധിക സഹോദരങ്ങളായ നീലിമ, രാജു എന്നിവര്‍ മരണത്തിന് ഉത്തരവാദികളായവരെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മകന്റെ ജീവനെടുത്ത എട്ടുലക്ഷം രൂപ വേണ്ട ജീവന് പകരം എട്ടുകോടി തന്നാലും സ്വീകരിക്കില്ല എന്ന നിലപാട് തങ്ങള്‍ക്കുള്ളതെന്നും സഹോദരി നീലിമ വ്യക്തമാക്കി.

rohit-mother-

വെള്ളിയാഴ്ചയാണ് സര്‍വകലാശാല നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. രോഹിത്തിന്റെ മരണ ശേഷം അഞ്ചുദിവസങ്ങള്‍ക്ക് ശേഷമാണ് സ്മൃതി ഇറാനി വിളിച്ചതെന്നും നീലിമ പറഞ്ഞു. എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും അവനെ കൊന്നതാണോ എന്ന് അറിയണമെന്നും നീലിമ പറഞ്ഞു.

ഇതേ സമയം രോഹിത്തിനെ ഭാരാതംബയുടെ മകന്‍ എന്നു വിളിച്ച പ്രധാനമന്ത്രിയെ കുറിച്ച് നല്ലത് പറയാന്‍ മാത്രമുള്ള വിശാല മനസ്‌കതയൊന്നുമില്ലെന്ന് സഹോദരന്‍ രാജു പറഞ്ഞു.

English summary
rohith vemula family reject university compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X