കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്രയില്‍ രോഹിത് വെമുലയുടെ മാതാവ്; രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ഹൈദരാബാദ്: രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് രോഹിത് വെമുലയുടെ മാതാവും ആക്ടിവിസ്റ്റുമായ രാധിക വെമുല. ജാതി വിവേചനത്തില്‍ മനംമടുത്ത് 2016ല്‍ ജീവനൊടുക്കിയ ദലിത് വിദ്യാര്‍ഥിയാണ് രോഹിത് വെമുല. അദ്ദേഹത്തിന്റെ അമ്മ രാധിക ശംസാബാദില്‍ നിന്ന് യാത്ര തുടങ്ങിയ വേളയിലാണ് രാഹുലിനൊപ്പം പങ്കെടുത്തത്. തെലങ്കാനയില്‍ ഏഴാം ദിവസമാണ് ജോഡോ യാത്ര.

r

യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം അല്‍പ്പസമയം രാധിക വെമുല നടന്നു. തുടര്‍ന്ന് യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചു. ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ നിന്ന് ഭരണഘടനയെ രക്ഷിക്കണമെന്നും രോഹിത് വെമുലയ്ക്ക് നീതി വേണമെന്നും വിദ്യാഭ്യാസ ജുഡീഷ്യല്‍ രംഗത്ത് ദലിതരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ

രാധിക വെമുലയെ രാഹുല്‍ഗാന്ധി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ പങ്കുവച്ചു. സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുലയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാധിക വെമുലയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് കരുത്ത് വര്‍ധിച്ചുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

2016 ജനുവരി 17നാണ് രോഹിത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. സംഭവം രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. തെലങ്കാനയില്‍ വലിയ ജനപങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയില്‍ കാണുന്നത്. ഒട്ടേറെ സംഘടനകളുടെ പ്രതിനിധികള്‍ യാത്രയുടെ ഭാഗമായി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ ഇത് കോണ്‍ഗ്രസിന് പ്രതീക്ഷയേറിയിട്ടുണ്ട്.

സൗദി അറേബ്യയ്ക്ക് പണി വരുന്നു... 189 കോടിയുടെ ട്വിറ്റര്‍ നിക്ഷേപത്തില്‍ അമേരിക്ക ഇടപെട്ടേക്കുംസൗദി അറേബ്യയ്ക്ക് പണി വരുന്നു... 189 കോടിയുടെ ട്വിറ്റര്‍ നിക്ഷേപത്തില്‍ അമേരിക്ക ഇടപെട്ടേക്കും

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു തെലങ്കാനയും ആന്ധപ്രദേശും. വൈഎസ്ആര്‍ റെഡ്ഡിയുടെ മരണത്തോടെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണമായി. പിന്നീടാണ് ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. ഇവിടെ നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കെ ചന്ദ്രശേഖര റാവു നയിക്കുന്ന ടിആര്‍എസ് ആണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസാണ് രണ്ടാമത്തെ കക്ഷി. എന്നാല്‍ അടുത്ത കാലത്തായി ബിജെപി വലിയ കുതിപ്പ് നടത്തുന്നുണ്ട്. ഇതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ ത്രികോണ മല്‍സരത്തിനാണ് തെലങ്കാന വേദിയാകുക. ബിജെപിക്കും ടിആര്‍എസിനുമെതിരെയാണ് ജോഡോ യാത്രയില്‍ രാഹുലിന്റെ പ്രതികരണങ്ങള്‍.

English summary
Rohith Vemula’s mother joins Congress Bharat Jodo Yatra in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X