റോൾസ് റോയ്സ് ഉടമയുടെ സങ്കടം; കാർ റോഡിലിറക്കാൻ അനുമതി തേടി ഹരിത ട്രൈബ്യൂണലിന് മുന്പിൽ!!എന്താ കാര്യം ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അശോക് കുമാര്‍ ജെയ്‌ന് ഒരു റോള്‍സ് റോയ്‌സ് കാറുണ്ട്. പ്രിയപ്പെട്ട കാര്‍ ഉപേക്ഷിക്കാന്‍ അശോകിന്‌റെ മനസ്സ് അനുവദിയ്ക്കുന്നില്ല. ദില്ലിയിലെ ഹരിതട്രൈബ്യൂണലിന് മുമ്പില്‍ അശോക് ഒരു ഹര്‍ജി നല്‍കി. 20 വര്‍ഷം പഴക്കമുള്ള തന്‌റെ പ്രിയപ്പെട്ട കാര്‍ റോഡിലിറക്കാന്‍ അനുവദിയ്ക്കണം.

Green Tribunal

ദേശീയ ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് പ്രകാരം 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള കാറുകള്‍ റോഡില്‍ ഇറക്കാന്‍ അനുവദിയില്ല. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. 1996 രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് ക്ലാസിക് കാറാണ് അശോകിന്‌റെ പക്കല്‍ ഉള്ളത്. ഇത് വരെ 35,000 കിലോ മീറ്റര്‍ ഓടിയിട്ടും ഉണ്ട്.

Vintage Car

അശോകിന്‌റെ കയ്യിലുള്ള കാറിന് സാങ്കേതിക പ്രശ്നങ്ങൾ ഒന്നും ഇല്ല. അതിനാല്‍ ദില്ലിയിലെ റോഡില്‍ അനുവദിക്കണം എന്നാണ് ഇയാളുടെ ആവശ്യം. കാറിന്‌റെ രജിസ്‌ട്രേഷന്‍ പുതുക്കാനും ഇയാള്‍ തയ്യാറാണ്.

ഫെബ്രുവരി 22ന് അശോകിന്‌റെ ഹര്‍ജിയില്‍ ഹരിതട്രൈബ്യൂണല്‍് വാദം കേള്‍ക്കും. 1996ലാണ് 1 കോടി രൂപ മുടക്ക് അശോക് കുമാര്‍ വിദേശത്ത് നിന്ന് റോള്‍സ് റോയ്‌സ് കാര്‍ ഇറക്കുമതി ചെയ്തത്. ലക്ഷ്വറി കാര്‍ ആയത് കൊണ്ട് തന്നെ വര്‍ഷം ചെല്ലും തോറുമാണ് ഇതിന്‌റെ മൂല്യം വര്‍ദ്ധിക്കുന്നതെന്ന് അശോക് പറയുന്നു. ഫെബ്രുവരി 22ന് ഹരിത ട്രൈബ്യൂണല്‍ ഹര്‍ജിയില്‍ വിധി പറയും.

English summary
The petition said the tribunal while restricting the right of owners of petrol vehicles older than 15 years to ply on the roads of Delhi and NCR or from getting fresh registration.
Please Wait while comments are loading...