• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാര്‍ഷിക ലോണിന്‍റെ മറവില്‍ ബിജെപി നടത്തിയത് 2000 കോടിയുടെ അഴിമതി; മുഖംനോക്കാതെ നടപടിയെന്ന് കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരംഭിച്ച 'ശുദ്ധികലശം' തുടര്‍ന്ന് കമല്‍നാഥിന് കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. പല വകുപ്പുകളിലും മുന്‍ സര്‍ക്കാറിന്‍റെ കാലത്ത് നടന്ന അഴിമതിയും കെടുകാര്യസ്ഥതയും ഒരോന്നായി പുറത്തുകൊണ്ടുവരുന്നതില്‍ അതീവ ശ്രദ്ധയാണ് കമല്‍നാഥ് പലുര്‍തത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതിന്‍റെ ഭാഗം കൂടിയായിട്ടാണ് ഈ നീക്കം. കര്‍ഷക ലോണിന്‍റെ മറവില്‍ മധ്യപ്രദേശില്‍ ബിജെപി നടത്തിയത് 2000 കോടിയുടെ അഴിമതിയാണെന്നാണ് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുക്കുന്നത്.

കര്‍ഷകര്‍‌

കര്‍ഷകര്‍‌

15 വര്‍ഷത്തോളം ബിജെപി ഭരിച്ച സംസ്ഥാനത്ത് കര്‍ഷകര്‍‌ തീര്‍ത്തും അസംതൃപ്തരായിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ 11000 ത്തിലേറെ കര്‍ഷകരാണ് മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത്. ‌കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു പ്രധാന ആരോപണം.

കോണ്‍ഗ്രസ് അധികാരത്തില്‍

കോണ്‍ഗ്രസ് അധികാരത്തില്‍

ഈ ഒരു സാഹചര്യത്തിലാണ് കര്‍ഷകരുടെ കൂടി പിന്തുണയില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത്. കമല്‍നാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ കയ്യിലെടുത്തു.

ജനപ്രിയ പദ്ധതികളും

ജനപ്രിയ പദ്ധതികളും

ഇതിന് പുറമെ മറ്റ് പല ജനപ്രിയ പദ്ധതികളും കമല്‍നാഥ് പ്രഖ്യാപിച്ചു. ഇതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തേക്കുമെന്ന സൂചന ബിജെപി കേന്ദ്രങ്ങളില്‍‌ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ട് 2000 കോടിയുടെ അഴിമതി ആരോപണവുമായി കമല്‍നാഥ് രംഗത്തെത്തുന്നത്.

2000 കോടിയുടെ അഴിമതി

2000 കോടിയുടെ അഴിമതി

കര്‍ഷക ലോണിന്‍റെ മറവില്‍ മധ്യപ്രദേശില്‍ ബിജെപി നടത്തിയത് 2000 കോടിയുടെ രൂപയുടെ അഴിമതി നടത്തിയെന്നാണ് കമല്‍നാഥിന്‍റെ ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയും എത്ര ഉന്നതരായ രാഷ്ട്രീയക്കാരാണെങ്കിലും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വായ്പ എടുക്കാത്തവരും

വായ്പ എടുക്കാത്തവരും

ബുധനാഴ്ച്ച നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു കമല്‍നാഥ് തീരുമാനം അറിയിച്ചത്. ബാങ്കില്‍ നിന്ന് വായ്പ എടുക്കാത്തവരും കാര്‍ഷിക കടം ഉള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള കുറച്ചാളുകളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. പണം കൈപറ്റിയിരിക്കുന്നത് മറ്റ് ചിലരായിക്കാം.

ഉടന്‍ അന്വേഷണം ഉണ്ടാകും

ഉടന്‍ അന്വേഷണം ഉണ്ടാകും

ഇതിന് പുറമെ വായ്പ അടച്ചവരുടെ ലിസ്റ്റില്‍ തിരിച്ചടവ് നടത്താത്തവരുടെ പേരും ഉണ്ട്. ഇതിനെല്ലാം പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കമല്‍നാഥ് ആരോപിച്ചു. 2000 കോടിയുടെ അഴിമതി നടന്നതായിട്ടാണ് മനസ്സിലാക്കുന്നത്. സംഭവത്തില്‍ ഉടന്‍ അന്വേഷണം ഉണ്ടാകുമെന്നും കമല്‍നാഥ് അറിയിച്ചു.

രേഖകള്‍ പരിശോധിച്ചപ്പോള്‍

രേഖകള്‍ പരിശോധിച്ചപ്പോള്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്‍ഷിക വായ്പകള്‍ എഴുതിത്തളളുന്നതിന്‍റെ നടപടികള്‍ ആരംഭിച്ചപ്പോഴാണ് അഴിമതി നടന്നതായി കണ്ടെത്തിയത്. കടം എഴുതിത്തള്ളുന്നതിനായി വായ്പക്കാരുടെ ലിസ്റ്റ് തദ്ദേശ-സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണ്.

15 വര്‍ഷത്തോളം ബിജെപി

15 വര്‍ഷത്തോളം ബിജെപി

15 വര്‍ഷത്തോളം ഒരേ കക്ഷി തന്നെ അധികാരത്തിലിരുന്നതിന്‍റെ പ്രശ്നങ്ങള്‍ പല സര്‍ക്കാര്‍ വകുപ്പുകളിലും ഉണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളില്‍ പ്രത്യേക അന്വേഷണം തന്നെ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പല വകുപ്പുകളിലും ഉന്നത സ്ഥാനത്തിരിക്കുന്ന ആര്‍എസ്എസ്-ബിജെപി അനുകൂല മനോഭാവം വെച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കമല്‍നാഥ് നേരത്തെ നടപടി ആരംഭിച്ചിരുന്നു.

ആര്‍എസ്എസ് ബന്ധം

ആര്‍എസ്എസ് ബന്ധം

ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥ തലപ്പത്ത് ഇരുന്നാല്‍ സുഖകരമായ ഭരണത്തിന് തടസ്സമായേക്കാം എന്നാണ് കമല്‍നാഥ് മനസ്സിലാക്കുന്നത്. 48 ഐഎഎസ് ഉദ്യോഗസ്ഥരെയായിരുന്നു കമല്‍നാഥ് സ്ഥലമാറ്റിയത്. 24 ജില്ലാ കളക്ടര്‍മാറും സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന്‍മാരില്‍ ഉള്‍പ്പെടുന്നു. സമീപകാല ചരിത്രത്തില്‍ മധ്യപ്രദേശില്‍ ഇതാദ്യമായാണ് ഇത്രവലിയ ഉദ്യോഗസ്ഥ സ്ഥലമാറ്റം ഉണ്ടാവുന്നത്.

വകുപ്പും പൂട്ടിക്കെട്ടി

വകുപ്പും പൂട്ടിക്കെട്ടി

ഉദ്യോഗസ്ഥ തലത്തിലെ ശുദ്ധീകരണത്തിന് മുന്നോടിയായി ബിജെപി സര്‍ക്കാര്‍ രൂപം കൊടുത്ത സന്തോഷ വകുപ്പ് കമല്‍നാഥ് റദ്ദാക്കിയിരുന്നു. ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് സന്തോഷ വകുപ്പ് പൂട്ടിക്കെട്ടുന്നതെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്. രാജ്യത്ത് ആദ്യമായി സന്തോഷത്തിനായി പ്രത്യേക വകുപ്പുണ്ടാക്കിയ സംസ്ഥാനമയിരുന്നു മധ്യപ്രദേശ്

English summary
Rs 2000 Cr Farmer Loan Scam by BJP Government Alleges Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X