കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 രൂപ മാസ ശമ്പളത്തില്‍ പതിനേഴുവര്‍ഷത്തെ സര്‍വീസ്

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ ഓരോ വര്‍ഷവും ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമ്പന്നമായിക്കൊണ്ടിരിക്കുകയാണെന്നാണ് ഭരണാധികാരികള്‍ പറയുന്നത്. എല്ലാ രംഗത്തും ഇന്ത്യയുടെ കുതിച്ചു ചാട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍, അതേ ഇന്ത്യയില്‍ ഒരു മനുഷ്യന്‍ 25 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ജമ്മു കാശ്മീരിലെ മുഹമ്മദ് സുബാന്‍ വാണി എന്നയാള്‍ പതിനേഴുവര്‍ഷം ഒരു സ്‌കൂളില്‍ പ്യൂണ്‍ ആയി ജോലി ചെയ്തത് 25 രൂപ ശമ്പളത്തിനായിരുന്നു. ബണ്ടിപ്പുരയിലെ ഗവണ്‍മെന്റ് മിഡില്‍ സ്‌കൂളില്‍ 1988ല്‍ ജോലിക്കു ചേര്‍ന്നത് 25 രൂപ ശമ്പളത്തിനായിരുന്നു. 17 വര്‍ഷങ്ങള്‍ക്കിപ്പുറം 2005ല്‍ അദ്ദേഹം റിട്ടയര്‍ ചെയ്യുമ്പോഴും അതേ ശമ്പളമായിരുന്നു കൈപറ്റിയിരുന്നത്.

money3

അവിടംകൊണ്ടും തീര്‍ന്നില്ല. അദ്ദേഹത്തിന്റെ മകന്‍ അതേ സ്‌കൂളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നതും ഇതേ ശമ്പളം വാങ്ങിയാണ്. സ്‌കൂള്‍ സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയവരില്‍ ഒരാളായിരുന്നു മുഹമ്മദ്. സ്‌കൂളില്‍ മികച്ച് ശമ്പളത്തില്‍ ജോലി ചെയ്യാമെന്ന വാഗ്ദാനം ലഭിച്ചതാണ് താന്‍ ഭൂമി നല്‍കിയതെന്ന് പറയുന്നു. എന്നാല്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് വാണി പറഞ്ഞു.

ശമ്പളക്കാര്യത്തില്‍ നീതി ലഭിക്കാന്‍ എവിടെയാണ് പോകേണ്ടതെന്നുപോലും തനിക്കറിയില്ല. വിദ്യാഭ്യാസം കുറഞ്ഞ തനിക്ക് കോടതിയില്‍ പോകാനോ കേസ് വാദിക്കാനോ ഉള്ള പണവും ഇല്ലെന്ന് ഇദ്ദേഹം പറയുന്നു. നീതിക്കായി ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുകയാണ് വാണി. തനിക്കും അച്ഛേ ദിന്‍ വരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

English summary
Rs 25 per month, 17 years into the job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X