കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 കോടി രൂപയുടെ മയക്കുമരുന്ന്; പിന്നില്‍ പ്രമുഖ ബോളിവുഡ് സിനിമ നിര്‍മാതാവ്

നാര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്‌മെന്റ്, ബിഎസ്എഫ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കു മരുന്ന് പിടിച്ചെടുത്തത്.

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിലില്‍ നിന്നും റെവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ 3,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ബോളിവുഡ് നിര്‍മാതാവ് സുഭാഷ് ദുധാനി അറസ്റ്റില്‍. നാര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്‌മെന്റ്, ബിഎസ്എഫ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കു മരുന്ന് പിടിച്ചെടുത്തത്.

മരുന്ന് ഫാക്ടറിയുടെ മറവിലാണ് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. രാജ്യമെമ്പാടുമുള്ള വന്‍ ശൃംഖല വഴി ഇവ ആളുകളിലേക്ക് എത്തിക്കുകയായിരുന്നെന്നാണ് വിവരം. സംഘത്തിലെ പ്രധാനിയാണ് ബോളിവുഡ് നിര്‍മാതാവ് ദുധാനി. ഇതോടെ ബോളിവുഡിലെ പലര്‍ക്കും ഇതുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു.

indias-biggest-drug-racket-busted-and-producer-subhash-dudani

23.5 മെട്രിക് ടണ്‍ മാന്‍ഡ്രാക്‌സ് ഗുളികകളാണ് റെയ്ഡില്‍ പിടിച്ചൈടുത്തത്. ലോകത്തുതന്നെ ഏറ്റവും കൂടിയ അളവിലുള്ള മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണിത്. സുഭാഷി ദൂധാനിയുടെ ബന്ധുവായ രവി ദൂധാനിയുടെ ഉടമസ്ഥതയിലുള്ള മരുന്നുഫാക്ടറിയിലായിരുന്നു റെയ്ഡ്. രവിയും അറസ്റ്റിലായിട്ടുണ്ട്.

റെയ്ഡ് ദിവസങ്ങളോളം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നിര്‍മ്മിക്കുന്ന മയക്കുമരുന്നുകള്‍ പിന്നീട് മൊസാംബിക്കിലും സൗത്ത് ആഫ്രിക്കയിലേക്കും രഹസ്യമായി കയറ്റിയയക്കുകയും പതിവാണ്. നേരത്തെ ഡി.ആ.ഐ ഇത്തരം മയക്കുമരുന്നുകള്‍ നിര്‍മ്മിക്കുന്ന പത്തോളം ഫാക്ടറികള്‍ പൂട്ടിച്ചിട്ടുണ്ട്.

English summary
Rs 3000 Crore In Drugs Seized; Bollywood Producer Arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X