കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍കൊള്ള; നഷ്ടപെട്ടത് 5.78 കോടി, 5 മിനുട്ട് നിര്‍ത്തേണ്ട ട്രെയിന്‍ 25 മിനുട്ട് നിര്‍ത്തി?

Google Oneindia Malayalam News

ചെന്നൈ: സേലം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും മോഷണം പോയത് 5.78 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സേലത്തു നിന്നും ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് സേലം ചെന്നെ എഗ്മോര്‍ എക്‌സ്പ്രസില്‍ കൊണ്ട് പോകുകയായിരുന്ന പണമാണ് മോഷണം പോയത്. 266 പെട്ടികളിലാക്കി 342 കോടി രൂപയാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 9 മണിക്ക് സേലത്തു നിന്നും തിരിച്ച ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് എത്തിയ ശേഷമാണ് പണം മോഷണം പോയ കാര്യ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്.

സേലത്തു നിന്നും ചെന്നൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് പഴയ നോട്ടുകെട്ടുകളാണ് കൊണ്ട് പോയത്. മൂന്ന് പ്രത്യേക പാഴ്‌സല്‍ വാനുകളില്‍ ഒന്നിന്റെ മുകള്‍ഭാഗത്ത് രണ്ടടി ദ്വാരമുണ്ടാക്കിയാണ് പണം തട്ടിയത്. കവര്‍ച്ചാ സംഘങ്ങള്‍ക്ക് കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തിനടുത്തുള്ള വിരുദാചലം സ്റ്റേഷനില്‍ ട്രെയിന്‍ കൂടുതല്‍ സയം നിര്‍ത്തിയിട്ടിരുന്നു. ട്രെയില്‍ പണം കൊണ്ട് പോകുന്നത് എങ്ങിനെ പുറത്തറിഞ്ഞെന്നും ദുരൂഹമാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

മാറ്റിയെടുക്കാം

മാറ്റിയെടുക്കാം

മുഷിഞ്ഞു പഴകിയതിനാല്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖകളില്‍ നിന്നും കൊണ്ട് വന്നതാണെങ്കിലും വേണമെങ്കില്‍ ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ കഴിയുന്ന നോട്ടുകളാണ് നഷ്ടപ്പെട്ടത്.

226 പെട്ടികള്‍

226 പെട്ടികള്‍

മൂന്ന് പാഴ്‌സല്‍ വാനുകളിലെ 226 പെട്ടികളിലായിരുന്നു പണം. നാല് പെട്ടികള്‍ തുറന്നിട്ടുണ്ട്. ഒരു പെട്ടിയിലെ പണം പൂര്‍ണ്ണമായും മറ്റൊന്നിലേത് ഭാഗീകമായും നഷ്ടപ്പെട്ടു.

അന്വേഷണം

അന്വേഷണം

സേലം- ചെന്നൈ റൂട്ടിലെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

മുകള്‍ ഭാഗം മുറിച്ചു മാറ്റി

മുകള്‍ ഭാഗം മുറിച്ചു മാറ്റി

സേലത്തിനും ചെന്നൈയിക്കും ഇടയില്‍ 12 സ്‌റ്റോപ്പുകളാണ് ഉള്ളത്. ഇതില്‍ വിരുദാചലം വരെ ഡീസല്‍ എഞ്ചിനിലാണ് വണ്ടി ഓടുന്നത്. തുടര്‍ന്ന് വൈദ്യുതി എഞ്ചിനും. ഡീസല്‍ എഞ്ചിനില്‍ ഓടിയപ്പോള്‍ ട്രെയിനിന്റെ മുകളില്‍ സഞ്ചരിച്ച് പാര്‍സല്‍ വാനിന്റെ മുകള്‍ ഭാഗം മുറിച്ച് മാറ്റിയെന്നാണ് വിലയിരുത്തല്‍.

പരിശോധിക്കും

പരിശോധിക്കും

ട്രെയിന്‍ മൂന്ന് മിനുട്ടിലേറെ നിര്‍ത്തിയത് വിരുദാചലത്തു മാത്രമാണ്. ഇവിടെ ഡീസല്‍ എഞ്ചില്‍ നിന്നും വൈദ്യുതി എഞ്ചിനിലേക്ക് മാറ്റാന്‍ 25 മിനിറ്റ് നിര്‍ത്തി. ഇത് മനസിലാക്കിയുള്ള കൊള്ളയാണോ എന്ന് പരിശോധിക്കും.

കൂടുതല്‍ സമയം

കൂടുതല്‍ സമയം

സാധാരണ അഞ്ച് മിനിട്ട് മാത്രമാണ് വിരുദാചലത്ത് ട്രെയിന്‍ നിര്‍ത്തിയിടുന്നത്. എന്നാല്‍ കവര്‍ച്ച നടന്ന ദിവസം 20 മിനുട്ടിലധികം നിര്‍ത്തിയതിനെ കുറിച്ച് പോലീസും റെയില്‍വെ അധികൃതരും അന്വേഷണം ആരംഭിച്ചു.

പണം തട്ടുന്ന സംഘങ്ങള്‍

പണം തട്ടുന്ന സംഘങ്ങള്‍

ട്രെയിന്‍ യാത്രക്കാരുടെ ബാഗ് തട്ടിപ്പറിച്ച് ഓടുന്ന സംഭവങ്ങളും രാത്രി ട്രെയിനില്‍ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും വിരുദാചലത്ത് വ്യാപകമാണ്.

ശബ്ദം

ശബ്ദം

ട്രെയിന്‍ വിരുദാചലം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോള്‍ ഡ്രില്‍ ചെയ്യുന്നതുപോലെ എന്തോ ശബ്ദം കേട്ടതായി യാത്രക്കാര്‍ അറിയിച്ചു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

ട്രെയിനിലെ ഒട്ടുമിക്ക യാത്രക്കാരെയും പോലീസ് ചോദ്യം ചെയ്‌തെന്നാണ് സൂചന.

അന്വേഷണത്തെ ബാധിക്കും

അന്വേഷണത്തെ ബാധിക്കും

റെയില്‍വെ സ്‌റ്റേഷനില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

English summary
Robbers cut open the roof of a mail van attached to a train from Salem to Chennai and made away with around Rs 5.78 crore on Monday night.The Reserve Bank of India was transporting Rs 342 crore from Salem to Chennai on a mail van attached to the No 11064 Salem-Chennai Egmore Express train. The train left Salem at 9pm on Monday night and reached Chennai around 4pm on Tuesday. The currencies were kept in 226 boxes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X