കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുകഴ്ത്തിയതില്‍ ആര്‍എസ്എസിന് അതൃപ്തി

Google Oneindia Malayalam News

ദില്ലി: ഞായറാഴ്ച ചേര്‍ന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വെങ്കയ്യ നായിഡു മോദിയെ പുകഴ്ത്തിയതില്‍ ആര്‍എസ്എസിന് അതൃപ്തി. വ്യക്തി ആരാധന പ്രോത്സാഹിപ്പിക്കരുതെന്ന് ആര്‍എസ്എസ് ബിജെപിക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തിനു ദൈവത്തിന്റെ സമ്മാനം എന്നായിരുന്നു വെങ്കയ്യ നായിഡു മോദിയെ വിശേഷിപ്പിച്ചത്. പാവങ്ങളുടെ ദൈവമാണ് മോദിയെന്നും വെങ്കയ്യ നായിഡു വിശേഷിപ്പിച്ചിരുന്നു. ദേശീയത എന്ന വിഷയത്തെ മുന്‍ നിര്‍ത്തി മുന്നോട്ടു പോകണമെന്നും വ്യക്ത്യാരാധനയ്ക്ക് പോകാതെ സംഘടനയ്ക്കായിരിക്കണം പാര്‍ട്ടി പ്രാമുഖ്യം നല്‍കേണ്ടതെന്നും ആര്‍എസ്എസ് നിര്‍ദേശം നല്‍കി.

Narendra Modi

അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ദേശീയതയിലും വികസനത്തിലും ശ്രദ്ധ ചെലുത്തണമെന്നും ആര്‍എസ്എസ് വ്യക്തമാക്കി. അതേസമയം ദേശീയത എന്ന വിഷയത്തെ മുന്‍ നിര്‍ത്തി മുന്നോട്ടു പോകാനുള്ള ആര്‍എസ്എസിന്റെ നീക്കത്തെ ബിജെപി പിന്തുണച്ചു.

ചൊവ്വാഴ്ച രാജസ്ഥാനില്‍ നടന്ന പ്രതിനിധി സഭാ യോഗത്തിലാണ് ആര്‍എസ്എസ് ബിജെപിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. ആര്‍എസ്എസില്‍ നിന്ന് സുരേഷ് ഭയ്യാജി ജോഷി, കൃഷ്ണ ഗോപാല്‍, ദത്താത്രേയ ഹോസബാലേ എന്നിവരും ബിജെപിയെ പ്രതിനിധീകരിച്ച് അമിത്ഷാ, റാംലാല്‍ വിനയ് സഹസ്രബുദ്ദെ എന്നിവരും പങ്കെടുത്തു.

English summary
The RSS has expressed its displeasure at BJP leaders describing Prime Minister Narendra Modi as "god's gift to India" in the recent national executive meeting while also suggesting the party go ahead with the issue of "nationalism" but add development to it, informed sources said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X