കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ്'; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

  • By Desk
Google Oneindia Malayalam News

ദില്ലി: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തന്‍ കൊടുത്ത അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും. മഹാരാഷ്ട്രയിലെ ബിഹാണ്ടി കോടതിയിലാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഹാജരാവുക. കോടതിയില്‍ ഹാജരാവുന്നതിന് വേണ്ടി ദില്ലിയില്‍ നിന്ന് രാവിലെതന്നെ വിമാനമാര്‍ഗം രാഹുല്‍ മുംബൈയില്‍ എത്തി. മഹാത്മാഗാന്ധിയുടെ കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് 2014 മാര്‍ച്ച് ആറിന് താനൈയില്‍ വെച്ച് രാഹുല്‍ ആരോപിച്ചിരുന്നു.

ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്ടേയാണ് കോടതിയല്‍ കേസ് കൊടുത്തത്. ആര്‍എസ്എസിനെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയുടെ പേര് കളങ്കപ്പെടുത്തിയെന്ന് രാജേഷ് കുണ്ടെ കൊടുത്ത പരാതിയില്‍ പറയുന്നു. കേസ് റദ്ദാക്കാനായി 2016 സെപ്റ്റംബറില്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളാന്‍ കോടതി തയ്യാറായില്ല. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുക,അല്ലെങ്കില്‍ വിചാരണ നേരിടുക എന്ന കോടതി നിര്‍ദ്ദേശത്തേ തുടര്‍ന്ന് അദ്ദേഹം വിചാരണ നേരിടാന്‍ തയ്യാറാവുകയായിരുന്നു.

rahulagandhi

ഒരു സംഘടനയെ കൂട്ടതോടെ ആക്ഷേപിക്കാന്‍ പാടില്ലായിരുന്നെന്നും കോടിതി നിര്‍ദ്ദേശിച്ചു. മെയ് രണ്ടിനാണ് കോടതി രാഹുല്‍ ഗാന്ധിയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. രണ്ടും ദിവസത്തെ സന്ദര്‍ശനത്തിനായി മഹാരാഷ്ട്രയില്‍ എത്തിയ രാഹുല്‍ കോടതി നടപടകിള്‍ക്ക് ശേഷം പാര്‍ട്ടി ബൂത്ത് തല പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തും. ഈ പരിപാടിയില്‍ പ്രൊജക്ട് ശക്തിയുടെ ഒദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. പാര്‍ട്ടി നേതാക്കള്‍ക്ക് താഴെക്കിടയിലുള്ള അണികളുമായി നേരിട്ട് ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് പ്രൊജക്ട് ശക്തി.

English summary
rahul gandhi appear mumbai court today-defamation case filed rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X