കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാലയ രാഷ്ട്രീയത്തിന് പൂട്ടിടാനുറച്ച് ആര്‍എസ്എസ്

Google Oneindia Malayalam News

ദില്ലി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആര്‍എസ്എസ്. നാഗ്പൂരില്‍ നടക്കുന്ന അഖിലേന്ത്യാ പ്രതിനിധി സഭയിലാണ് സര്‍ കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ കലാലയങ്ങളില്‍ നടക്കുന്ന പ്രക്ഷോഭം ഇല്ലാത്താക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

Students protest in JNU

സര്‍വ്വകലാശാലകളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറ്റാതെ സംശുദ്ധിയും, സാംസ്‌കാരിക അന്തരീക്ഷവും ഉറപ്പുവരുത്താനുള്ള ശ്രമമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ സമ്പ്രദായം, ജാതി വ്യവസ്ഥകള്‍ ഇല്ലാതാക്കല്‍, സാമൂഹ്യ ഐക്യം എന്നിവയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

ജെഎന്‍യു സംഭവം, രോഹിത് വെമുല ആത്മഹത്യ, പൂനെ ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം എന്നിവ മോദി സര്‍ക്കാരിനെയും ആര്‍എസ്എസിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന റിപ്പോര്‍ട്ട് ആര്‍എസ്എസ് വെക്കുന്നത്.

English summary
Countering a spate of attacks on its ideology from the JNU front, RSS has indirectly made its voice clear against JNUSU President Kanhaiya by stating that the government should check ‘anti-national’ elements in universities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X