കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിന്‍ മാംസം മോശമെന്ന് പ്രവാചകനും പറഞ്ഞു; ഇഫ്താര്‍ പാല്‍ കൊണ്ട് നടത്തി ആര്‍എസ്എസ് മുസ്ലീം സംഘടന

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന് പിന്നാലെ രാജ്യത്ത് ബീഫുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൊഴുക്കുകയാണ്. രാഷ്ട്രീയ മത സംഘടനകള്‍ ചേരിതിരിഞ്ഞാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഇതിനിടെ ആര്‍എസ്എസ്സിന്റെ മുസ്ലീം സംഘടന പാലിന് പ്രോത്സാഹനവുമായി രംഗത്തെത്തി. ബീഫിനെക്കാള്‍ നല്ലത് പാല്‍ ആണെന്നും അതാണ് കഴിക്കേണ്ടതെന്നും ഇവര്‍ പറയുന്നു.

റമദാന്‍ കാലമായതിനാല്‍ പാല്‍കൊണ്ട് ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും ആര്‍എസ്എസ്സിന്റെ മുസ്ലീം രാഷ്ട്രീയ മഞ്ച് തയ്യാറെടുക്കുകയാണ്. പാലിനെക്കാള്‍ നല്ലത് ബീഫ് ആണെന്ന് സംഘടനയുടെ നേതാവ് മുദ്ദീന്‍ പറഞ്ഞു. മധ്യപ്രദേശിലെ വീതുല്‍, ജബല്‍പൂര്‍ ജില്ലകളില്‍ റമദാന്‍ വ്രതത്തിനുശേഷം പശുവിന്‍ പാല്‍ വിതരണം ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

milk

മധ്യപ്രദേശിലെ എല്ലാ ജില്ലകളിലും റമദാന്‍ കാലയളിവില്‍ പാല്‍ വിതരണം ചെയ്യും. ഉത്തര്‍ പ്രദേശിലും സംഘടന ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശുവിന്‍ പാല്‍ വിതരണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദഹനപ്രക്രിയയ്ക്കും പാല്‍ ആണ് നല്ലത്. പശുവിന്റെ മാംസം ആരോഗ്യത്തിന് ഹാനികരമാണ്. പ്രവാചകന്‍ മുഹമ്മദ് നബിയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഛത്തീസ്ഗഡ് മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള മുദ്ദീന്‍ വ്യക്തമാക്കി.
English summary
RSS Muslim wing in MP serves cow milk at Iftar, says it’s healthier than beef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X