ഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാര്‍: രാഹുല്‍
ഭീവണ്ടി: കൊല്ലും കൊലയും ബി ജെ പിയ്ക്ക് മാത്രം വഴങ്ങുന്ന ഒന്നാണെന്നാണ് പൊതുവെ കോണ്‍ഗ്രസിന്റെ കാഴ്ച്ചപാട്. അങ്ങനെ വരുമ്പോള്‍ മഹാത്മഗാന്ധിയെ കൊന്നതും അവരാകാനേ വഴിയുള്ളൂ. പറഞ്ഞത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്.
മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ്സുകാരാണെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ ഇന്ന് അവരുടെ ആളുകള്‍(ഉദ്ദേശിച്ചത് ബിജെപിയാണെന്ന് പറയേണ്ടല്ല)സംസാരിക്കുന്നത് മഹാത്മ ഗാന്ധിയെ കുറിച്ചാണ്. സര്‍ദ്ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും അന്ന് എതിര്‍ത്തവര്‍ ഇന്ന് പ്രശംസിക്കുന്നു. രാഹുല്‍ പറഞ്ഞു.

ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ കൊണ്ടുന്നത് തങ്ങളാണെന്നതാണ് ബി ജെ പി യുടെ മറ്റൊരു അവകാശവാദം. എന്നാല്‍ രാജ്യത്ത് സാങ്കേതിക വിപ്ലവത്തിന് വലിയ സംഭാവന നല്‍കിയവരാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സാം പിത്രോഡുമെന്ന് രാഹുല്‍ പറയുന്നു.
കോണ്‍ഗ്രസ് അറുപത് വര്‍ഷം കൊണ്ട് ചെയ്തത് തങ്ങള്‍ മൂന്ന് മാസംകൊണ്ട് ചെയ്തുകാണിക്കുമെന്നും ബി ജെ പി പറയുന്നു. ഇതെങ്ങനെ സാധിയ്ക്കുമെന്ന് രാഹുല്‍ ചോദിക്കുന്നു. താന ജില്ലയില്‍ നടന്ന പൊതു ചടങ്ങില്‍ വച്ചാണ് രാഹുല്‍ ബി ജെ പിയിക്കെതിരെയുള്ള പരമാര്‍ശങ്ങള്‍ നടത്തിയത്.












Click it and Unblock the Notifications