കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്

Google Oneindia Malayalam News

പ്രയാഗ് രാജ്: സംഘടനാ വിപുലീകരണത്തിന് ആലോചനയുമായി ആര്‍ എസ് എസ്. പ്രയാഗ് രാജില്‍ നടക്കു ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച തുടങ്ങി. ആര്‍ എസ് എസ് ദേശീയ എക്സിക്യൂട്ടീവിന്റെ യോഗമായ അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ നാല് ദിവസത്തെ യോഗം ഞായറാഴ്ച ഗൗഹാനിയയിലെ വാത്സല്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് ആരംഭിച്ചത്.

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും യോഗം ഉദ്ഘാടനം ചെയ്തു. നാല് ദിവസത്തെ സമ്മേളനം ഒക്ടോബര്‍ 19-ന് സമാപിക്കും. 45 പ്രവിശ്യകളിലെയും 11 സോണുകളിലേയും മുതിര്‍ന്ന ഭാരവാഹികളും അവരുടെ ഡെപ്യൂട്ടി ഭാരവാഹികളും വാര്‍ഷിക മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്.

1

ആര്‍ എസ് എസിന്റെ വിപുലീകരണത്തിനാവശ്യമായ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആദ്യദിനം നടന്നത് എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ എസ് എസ് 2025-ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളം ആര്‍ എസ് എസ് ശാഖകളുടെ എണ്ണം കൂട്ടാനുള്ള പദ്ധതികള്‍ ഭാരവാഹികള്‍ ആലോചിക്കുന്നുണ്ട്.

അമിത് ഷായുടെ മകന്‍ അകത്ത്, ഗാംഗുലി പുറത്ത്... എന്താണ് ഉദ്ദേശ്യം? മോദിയോട് മമതഅമിത് ഷായുടെ മകന്‍ അകത്ത്, ഗാംഗുലി പുറത്ത്... എന്താണ് ഉദ്ദേശ്യം? മോദിയോട് മമത

2

നിലവില്‍ ആര്‍ എസ് എസിന് 55,000 ശാഖകളാണ് ഉള്ളത്. 2024 മാര്‍ച്ചോടെ ഇത് ഒരു ലക്ഷമായി ഉയര്‍ത്താനാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. സംഘടനാ വിപുലീകരണത്തിന് നേരത്തെ തന്നെ ആര്‍ എസ് എസ് തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരവര്‍ഷത്തിനിടെ പതിനായിരത്തോളം ശാഖകള്‍ മാത്രമാണ് പുതുതായി തുടങ്ങാനായത്.

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

3

അതേസമയം സംഘടനയുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ ആര്‍ എസ് എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്ന് ഒരു ഭാരവാഹി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ആര്‍ എസ് എസ് ഏറ്റെടുക്കുന്ന വിവിധ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണം.

പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?

4

ആര്‍ എസ് എസ് യോഗങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഭാരവാഹി കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള അങ്കണവാടികളിലെയും സ്വയം സഹായ സംഘങ്ങളിലെയും (എസ്എച്ച്ജി) സ്ത്രീകള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നതായാണ് വിവരം.

5

സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ അണിനിരത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കാനും ആര്‍ എസ് എസ് തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹി പറഞ്ഞു. വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍, സ്ത്രീശാക്തീകരണം, സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും തുല്യ പങ്കാളിത്തം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞിരുന്നു.

English summary
RSS with a plan for organizational expansion and looks to enhance role of women in organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X