Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കും.. ദില്ലിയിൽ കൊവിഡ് നിയന്ത്രണത്തിന് അടിയന്തര ഇടപെടലുമായി കേന്ദ്രം

ദില്ലി; ദില്ലിയിൽ ആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഷാ ഇക്കാര്യം അറിയിച്ചത്. ദില്ലിക്ക് കൂടുതൽ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തു.

covid delhi

എംസിഡി ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. പ്രധാന സ്പോട്ടുകളിൽ ഐസിഎംആറിന്റെ മൊബൈൽ ടെസ്റ്റിങ്ങ് വാനുകൾ ഏർപ്പെടുത്തും.കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കുന്നതും, കോൺടാക്ട് ട്രയ്സിങ്ങ്, ക്വാറന്റൈൻ, സ്ക്രീനിങ്ങ് എന്നിവ ഊർജ്ജിതമാക്കും. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ നിന്നുള്ള കൂടുതൽ ഡോക്ടർമാരെ ദില്ലിയിൽ വ്യോമമാർഗംഅടിയന്തരമായി എത്തിക്കും. കൂടുതൽ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്ത് എത്തിക്കുമെന്നും യോഗശേഷം അമിത് ഷാ വ്യക്തമാക്കി.

ഡിആർഡിഒ കൊവിഡ് ആശുപത്രികളിൽ കേന്ദ്രം 750 ഇന്റൻസീവ് കെയർ യൂണിറ്റുകൾ നൽകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് തന്നതായി മുഖ്യമന്ത്രി കെജരിവാൾ പറഞ്ഞു. ഒക്ടോബർ 20 മുതൽ ഇവിടെ കേസുകളിൽ വർധനവുണ്ടായി.ആവശ്യത്തിന് കോവിഡ് കിടക്കകളുണ്ടെങ്കിലും ഐസിയു കിടക്കകളുടെ ക്ഷാമമുണ്ട്. ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിദിനം നടത്തേണ്ട കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലധികം വർദ്ധിപ്പിക്കുമെന്നും കെജരിവാൾ പറഞ്ഞു.

രോഗവ്യാപനം ഉയർന്നതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്, നീതി ആയോഗ് അംഗം വികെ പോൾ, ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് കേസുകൾ ഉയരുമ്പോഴും ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ദില്ലിയില്‍ കുറഞ്ഞിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ബെഡുകളും ഐസിയുകളും കൊവിഡ് രോഗികള്‍ക്കായി നീക്കിവെക്കാൻ ഹൈക്കോടതി ദില്ലി സർക്കാരിന് അനുമതി നൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+