• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില്‍ കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ

ദില്ലി: വിവരാവകാശ ഭേദഗതി ബില്ല് ലോക്‌സഭ കടന്നെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ബില്ലില്‍ ബിജെപി കൈവച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം എന്നാണ് സോണിയാ ഗാന്ധി ആരോപിച്ചത്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഇത്തരം പ്രതിഷേധം പേരിന് മാത്രമാണെന്ന് റിപ്പോര്‍ട്ട്. രാജ്യസഭയില്‍ ബില്ല് പാസാക്കിയെടുക്കാന്‍ ബിജെപി നീക്കം നടത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഡീഷയിലെ ബിജെഡി, തെലങ്കാനയിലെ ടിആര്‍എസ്, മറ്റു ചില ചെറുകക്ഷികള്‍ എന്നിവരുടെ പിന്തുണ ബിജെപി ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബില്ല് പാസാക്കിയെടുക്കാന്‍ അമിത് ഷാ നടത്തിയ നീക്കങ്ങളാണ് സഭയില്‍ വിജയം കാണാന്‍ പോകുന്നത് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഇതാണ് ഭേദഗതി

ഇതാണ് ഭേദഗതി

കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ ശമ്പളവും സേവന കാലാവധിയും നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതി ബില്ലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം നീക്കം സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും സ്വാധീനിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മുന്‍ കമ്മീഷണര്‍മാരും രംഗത്ത്

മുന്‍ കമ്മീഷണര്‍മാരും രംഗത്ത്

പുതിയ ഭേദഗതി വരുന്നതോടെ തങ്ങളുടെ ആനൂകൂല്യം കേന്ദ്രം തടയുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ വിവരങ്ങള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ മടിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വജാഹത് ഹബീബുല്ല, ശ്രീധര്‍ ആചാര്യലു, ശൈലേഷ് ഗാന്ധി, ദീപക് സന്ധു, യശോവര്‍ധന്‍ ആസാദ്, എംഎം അന്‍സാരി, അന്നപൂര്‍ണ ദീക്ഷിത് തുടങ്ങിയ മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍മാര്‍ ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ബിജെഡി പിന്തുണയ്ക്കും

ബിജെഡി പിന്തുണയ്ക്കും

ലോക്‌സഭയില്‍ ആര്‍ടിഐ ഭേദഗതി ബില്ല് പാസായിരുന്നു. രാജ്യസഭയില്‍ ചര്‍ച്ചയ്ക്കിടെ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ പ്രതിപക്ഷ പിന്തുണയോടെ ബില്ല് പാസാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്മില്ലെന്ന് ബിജെഡി സൂചിപ്പിക്കുന്നു. തങ്ങള്‍ക്ക് ചില സംശയങ്ങളുണ്ട്. അത് ദൂരീകരിച്ചാല്‍ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് ബിജെഡി എംപി പ്രസന്ന ആചാര്യ പറഞ്ഞു.

അമിത് ഷാ കെസിആറിനെ വിളിച്ചു

അമിത് ഷാ കെസിആറിനെ വിളിച്ചു

ആഭ്യന്തര മന്ത്രി അമിത് ഷാ ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവുമായി വിഷയം സംസാരിച്ചു. ഇതോടെ ടിആര്‍എസ് എംപിമാര്‍ പിന്തുണയ്ക്കുമെന്നാണ് വിവരം. പിഡിപി അധ്യക്ഷ മെഹ്ബൂബ ബിജെപിയുടെ കടുത്ത വിമര്‍ശകയാണെങ്കിലും പാര്‍ട്ടിയുടെ രണ്ട് എംപിമാരും ബില്ലിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 ബിജെപിക്ക് ഭൂരിപക്ഷം ഉടന്‍ ലഭിക്കും

ബിജെപിക്ക് ഭൂരിപക്ഷം ഉടന്‍ ലഭിക്കും

ബിജെപിക്ക് ടിആര്‍എസ് പിന്തുണ ലഭിക്കുമെന്ന കാര്യം കോണ്‍ഗ്രസിന് അറിയാം. ബുധനാഴ്ച അഞ്ച് രാജ്യസഭാംഗങ്ങളാണ് വിരമിച്ചത്. എന്‍ഡിഎയ്ക്ക ആറ് അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാം. 118 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 129 വോട്ടുകള്‍ ബിജെപി ഉറപ്പിച്ചിട്ടുണ്ട്.

കുമാരസ്വാമിയുടെ ഉഗ്രന്‍ പ്രവചനം; ആര്‍ക്കും സാധിക്കില്ല, ഇനി തിരഞ്ഞെടുപ്പിലേക്ക് പോകാം, എങ്കിലും...

English summary
RTI Bill; Modi Govt Gets Supports of BJD, TRS in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X