ഭീകരനെ കോടാലി കൊണ്ട് തലക്കടിച്ച് തോക്കെടുത്ത് വധിച്ചു!!പോലീസല്ല!!ഇത് പെണ്‍കരുത്ത്!!

Subscribe to Oneindia Malayalam

കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളും മരണവും പരിക്കുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുമ്പോഴും താഴ്‌വരയിലെ ജനങ്ങള്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നുവെന്ന ആരോപണമുണ്ട്. എന്നാല്‍ അതിന് അപവാദമാണ് റുക്‌സാന കൗസര്‍ എന്ന ധീരവനിത.

നിയന്ത്രണരേഖയില്‍ നിന്നും 30 അകലെയുള്ള വീട്ടില്‍ മാതാപിതാക്കളോടൊപ്പമാണ് റുക്‌സാന താമസിക്കുന്നത്. 2009 സെപ്റ്റംബറില്‍ തോക്കുധാരികളായ മൂന്ന് തീവ്രവാദികള്‍ റുക്‌സാനയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭക്ഷണവും താമസിക്കാന്‍ സ്ഥലവും ആവശ്യപ്പെട്ടു. ഇതു നിഷേധിച്ച റുക്‌സാനയുടെ പിതാവിനെ തീവ്രവാദികള്‍ ആക്രമിക്കാനാരംഭിച്ചു. കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന റുക്‌സാന സര്‍വ്വ ധൈര്യവും സംഭരിച്ച് ഒരു കോടാലിയുമെടുത്തു കൊണ്ട് തീവ്രവാദികള്‍ക്കു നേരെ പാഞ്ഞടുത്തു.

rukhsana

പിതാവിനെ ആക്രമിച്ച തീവ്രവാദിയുടെ തലയില്‍ കോടാലി കൊണ്ടടിച്ച് അയാളുടെ കയ്യിലുണ്ടായിരുന്ന എകെ 47 കയ്യെലെടുത്ത് ഭീകരനെ വധിച്ചു. അതിനു ശേഷം റുക്‌സാനയും സഹോദരനും മറ്റു രണ്ടു തീവ്രവാദികളുടെ നേരെ തോക്കു ചൂണ്ടി. അവര്‍ ജീവനും കൊണ്ട് ഓടി രക്ഷപെടുകയാണ് ചെയ്തത്.

റുക്‌സാനയുടെ ധീരതക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. തീവ്രവാദികളെ ധൈര്യസമേതം വധിച്ച പെണ്‍കരുത്തിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 5000 രൂപ പാരിതോഷികം നല്‍തകി. ആ വര്‍ഷതച്തചെ ധീരതക്കുള്ള ദേശീയ പുരസ്‌കാരം റുക്‌സാനയെ തേടിയെത്തി. 2009 ല്‍ തന്നെ ത്ധാന്‍സി റാണി ധീരതാ പുരസ്‌കാരവും റുക്‌സാനക്കു ലഭിച്ചു.

English summary
Rukhsana Kausar, the braveheart who axed the terrorists
Please Wait while comments are loading...