മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ വോട്ടാക്കി മാറ്റാന്‍ ബിജെപി, ലോക്സഭയില്‍ നിര്‍ണായകമെന്ന്!
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ വോട്ടിലെത്തുമ്പോള് എങ്ങനെ നേരിടണമെന്ന് അറിയാതിരിക്കയാണ് ബിജെപി. ഗ്രാമീണ മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് വോട്ട് ലഭ്യമാക്കുക എന്നത് ബിജെപിക്ക് എല്ലാ അര്‍ത്ഥത്തിലും ഭഗീരഥ പ്രയത്നമാണ്. 40913 ഗ്രാമങ്ങളില്‍ 24000 ഗ്രാമങ്ങളും വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി സംസ്ഥാന ഗവണ്മെന്റ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതിനാല്‍ ഇവിടെ വോട്ട് തേടിയെത്തുന്നതിന് മുമ്പ് ബിജെപി നല്ല ഹോംവര്‍ക്ക് ചെയ്യേണ്ടിയിരുക്കുന്നു.
എം ജെ അക്ബറിന്റെ പിൻഗാമിയാണോ? തേജസ്വി സൂര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

മണ്ഡലങ്ങളില്‍ ഗ്രാമപ്രദേശങ്ങള്‍
48 ലോക്സഭ മണ്ഡലങ്ങളില്‍ 27 മണ്ഡലങ്ങളും പൂര്‍ണമായും ഗ്രാമപ്രദേശങ്ങളാണ്. അതിനാല്‍ മഹാരാഷ്ട്രയിലെ ഈ 27 ഗ്രാമങ്ങളും ബിജെപിക്ക് നിര്‍ണായകമാണ്. അതിനാല്‍തന്നെ തിരഞ്ഞെടുപ്പിനോടടുത്ത് രണ്ട് പദ്ധതികളുമായാണ് ബിജെപി എത്തുന്നത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതും കാര്‍ഷിക കടങ്ങള്‍ തള്ളുന്നതുമാണ് ഇത്.

കിസാന്‍ നിധിയുടെ സഹായം
ഇതോടൊപ്പം കേന്ദ്രസര്‍ക്കാറിന്റെ പ്രധാനമന്ത്രി കിസാന്‍ നിധിയുടെ 6000 രൂപയും കര്‍ഷകര്‍ക്ക് സഹായമാകും. മഹാരാഷ്ട്രയിലെ കര്‍ഷകരില്‍ 80 ശതമാനത്തിലധികം കര്‍ഷകര്‍ക്കും 1.37 കോടി രൂപ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കായി അനുവദിച്ചു. വരള്‍ച്ച മഹാരാഷ്ട്രയില്‍ ഒരു യാഥാര്ത്യമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇന്ന് വരള്‍ച്ച ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പറയുന്നു. ശിവസേനയ 23 സീറ്റിലും ബിജെപി 25 സീറ്റിലും മത്സരിക്കുന്നുണ്ട്. ബിജെപി മത്സരിക്കുന്ന 25ല്‍ 15 സീറ്റുകള്‍ പൂര്‍ണമായും ഗ്രാമീണമേഖലകളാണ്. അതിനാല്‍ ഗ്രാമീണരുടെ പ്രശ്നങ്ങള്‍ ലോക്സഭ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും.

ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കാന്‍
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അണികളോട് വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പൂര്‍ണമായും ആത്മാര്‍ത്ഥത കാട്ടിയാല്‍ ഗ്രാമീണര്‍ അത് വോട്ടായി തിരിച്ച് തരുമെന്നാണ് ഫഡ്നാവിസിന്റെ കണക്ക് കൂട്ടല്‍. ഇത് തന്നെയാണ് അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നതും. 51 ലക്ഷം കര്‍ഷകര്‍ക്ക് 24000 കോടി രൂപയാണ് കടാശ്വാസമായി നല്‍കുന്നത്. 75000 കോടിയുടെ ജലസേചന പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.