കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയെ കണ്ട് പാകിസ്താന്‍ തുള്ളണ്ട... പാകിസ്താന് യുദ്ധത്തിന് വേണ്ട ഒന്നും കൊടുക്കില്ലെന്ന് റഷ്യ

  • By Desk
Google Oneindia Malayalam News

പനാജി: അമേരിക്കയുടെ പിന്തുണയില്ലെങ്കിലും കുഴപ്പമില്ല, റഷ്യയും ചൈനയും തങ്ങള്‍ക്കൊപ്പം നില്‍ക്കും എന്ന പ്രതീക്ഷയിലായിരുന്നു പാകിസ്താന്‍. റഷ്യയുമായി സംയുക്ത സൈനികാഭ്യാസം കൂടി നടത്തുന്നതോടെ ബന്ധം കുറേക്കൂടി ഊഷ്മളമാകും എന്നും പാകിസ്താന്‍ പ്രതീക്ഷിച്ചു.

എന്നാല്‍ തീവ്രവാദത്തിന്റെ കാര്യത്തില്‍ പാകിസ്താനോട് അതി ശക്തമായ വിയോജിപ്പുള്ള റഷ്യ ഒരു കാര്യം ഇപ്പോള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പാകിസ്താന് യുദ്ധ വിമാനങ്ങള്‍ ഒന്നും തന്നെ കൊടുക്കില്ല എന്നതാണത്.

അത് മാത്രമല്ല, പാകിസ്താന് ആയുധങ്ങള്‍ നല്‍കുന്നതിനോ യുദ്ധ സാമഗ്രികള്‍ നല്‍കുന്നതിനോ ഒരു കരാറും ഇല്ല എന്നും വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ റോസ്‌റെക് കോര്‍പ്പ് സിഇഒ സെര്‍ജി ഷെംസോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയെ അടിക്കാന്‍

ഇന്ത്യയെ അടിക്കാന്‍

ഏതെങ്കിലും തരത്തില്‍ ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യക്കെതിരെ നില്‍ക്കാന്‍ റഷ്യ തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്ന പാകിസ്താന്‍. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഇനി അസ്ഥാനത്താണെന്ന് പറയേണ്ടി വരും.

ഒന്നും കൊടുക്കില്ല

ഒന്നും കൊടുക്കില്ല

പാകിസ്താന് റഷ്യയുടെ വകയായി യുദ്ധ വിമാനങ്ങളോ യുദ്ധ ലാമഗ്രരികളോ നല്‍കില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. പാകിസ്താന്‍ പ്രതീക്ഷകള്‍ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്.

ഹെലി കോപ്റ്ററുകള്‍

ഹെലി കോപ്റ്ററുകള്‍

പാകിസ്താന് ആകെ നല്‍കിയത് കുറച്ച് ഹെലികോപ്റ്ററുകളാണ്. എന്നാല്‍ അത് യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നവയല്ല. അത് സംബന്ധിച്ച കരാറും പൂര്‍ത്തിയായതായി റഷ്യ വ്യക്തമാക്കി.

ആയുധം നല്‍കാന്‍

ആയുധം നല്‍കാന്‍

പാകിസ്താന് ആയുദ്ധങ്ങളോ യുദ്ധ സാമഗ്രികളോ നല്‍കാന്‍ അവരുമായി ഒരു കരാറും ഇല്ലെന്നും റഷ്യ വ്യക്തമാക്കുന്നുണ്ട്. യുദ്ധ വിമാനങ്ങളോ ആധുനിക വിമാനങ്ങളോ പാകിസ്താന് നല്‍കില്ല.

സൈനികാഭ്യാസം

സൈനികാഭ്യാസം

സെപ്തംബര്‍ മാസത്തില്‍ റഷ്യ പാകിസ്താനുമായി സംയുക്ത സൈനികാഭ്യാസത്തില്‍ ഏര്‍പെട്ടിരുന്നു. ഇത് ഇന്ത്യയുടെ വിമര്‍ശനത്തിനും വഴിവച്ചിരുന്നു. എന്നാല്‍ സംയിക്ത സൈനികാഭ്യാസം തീവ്രവാദത്തിനെതിരെയുള്ള നീക്കമാണ്. പ്രത്യേകിച്ച് ഐസിസ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അത് അത്യാവശ്യമാണെന്നും റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യയ്ക്ക്

ഇന്ത്യയ്ക്ക്

പാകിസ്താന് ഒന്നും കൊടുക്കില്ലെന്ന് പറഞ്ഞ റഷ്യ പക്ഷേ ഇന്ത്യയുമായി ഒപ്പിട്ടത് 43,200 കോടി രൂപയുടെ കരാറുകളില്‍ ആണ്. അതില്‍ യുദ്ധോപകരണങ്ങളും പെടും.

വ്യോമ പ്രതിരോധം

വ്യോമ പ്രതിരോധം

എസ് 400 ട്രയംഫ് വ്യോമ പ്രതിരോധം സംവിധാനം റഷ്യ ഇന്ത്യക്ക് നല്‍കും. 200 കാമോവ് 226 ടി ഹെലികോപ്റ്ററുകളും നല്‍കും. നാല് യുദ്ധക്കപ്പലുകളും വാങ്ങാന്‍ കരാറായിട്ടുണ്ട്.

English summary
The CEO of Russia's ROSTEC Corp, Sergey Chemezov, has said that Moscow has not signed any contracts and has no plans for signing any military-related deals with Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X