Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ-യുക്രെയ്ൻ യുദ്ധം: യുഎന്നിലെ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും

ദില്ലി: റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ചും യുദ്ധത്തിൽ തകർന്ന രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ നടക്കുന്ന ഒഴിപ്പിക്കൽ നടപടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ അറിയിച്ച് കേന്ദ്ര സർക്കാർ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (യു എൻ എസ്‌ സി) റഷ്യയ്‌ക്കെതിരായ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ കോൺഗ്രസ് പിന്തുണച്ചതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്ചയിൽ ചൈനയും പാക്കിസ്ഥാനും റഷ്യയുമായി കൂടുതൽ അടുക്കുന്ന വിഷയവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചു.

ചൈനയും പാകിസ്ഥാനും റഷ്യയുമായി അടുക്കുന്നുവെന്ന വിഷയം രാഹുൽ ഗാന്ധി ഉന്നയിച്ചെങ്കിലും യുക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നമ്മള്‍ പ്രതികരിക്കാൻ വൈകിയെന്നും എംബസി നൽകിയ ഉപദേശങ്ങൾ ആശയക്കുഴപ്പത്തിലാക്കിയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു, "എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

congress3-

യോഗത്തിൽ രക്ഷാപ്രവർത്തനത്തിന്രെ നിലവിലെ സാഹചര്യത്തെ കുറിച്ച് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അവതരണം നടത്തി. ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട് തന്നെ യുക്രേനിയന്‍ സർക്കാർ വിദ്യാർത്ഥികളുടെ അക്കാദമിക് സാഹചര്യത്തെക്കുറിച്ച് ആവർത്തിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം

"യുക്രെയ്നിലെ സംഭവവികാസങ്ങളെക്കുറിച്ച് എം ഇ എ കൺസൾട്ടേറ്റീവ് കമ്മിറ്റി മീറ്റിംഗ് പൂർത്തിയാക്കി. പ്രശ്നത്തിന്റെ തന്ത്രപരവും മാനുഷികവുമായ വശങ്ങളെക്കുറിച്ചുള്ള നല്ല ചർച്ചയായിരുന്നു നടന്നത്. യുക്രെയ്നിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുടെ ശക്തവും ഏകകണ്ഠവുമായ സന്ദേശം ചർച്ച നല്‍കി," ജയശങ്കർ യോഗത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെ നടന്ന വിദേശകാര്യ ഉപദേശക സമിതിയുടേത് മികച്ച യോഗമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപ്പെട്ടത്. ഞങ്ങളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും സമഗ്രമായ സംക്ഷിപ്ത വിവരണത്തിനും സത്യസന്ധമായ പ്രതികരണങ്ങൾക്കും എസ് ജയശങ്കറിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് എന്റെ നന്ദി അറിയിക്കുന്നതായും ശശി തരൂർ ഫേസ്ബുക്കില്‍ കുറിച്ചു.

''ഇങ്ങനെയാണ് വിദേശനയം നടപ്പാക്കേണ്ടത്... 6 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി ഒമ്പത് എംപിമാർ പങ്കെടുത്തു. കോൺഗ്രസ് എംപിമാരായി രാഹുൽ ഗാന്ധിയും ആനന്ദ് ശർമ്മയും ഞാനും ഉണ്ടായിരുന്നു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നത്, ദേശീയ താൽപ്പര്യങ്ങളുടെ കാര്യത്തിൽ നമ്മൾ എല്ലാവരും ആദ്യം ഇന്ത്യക്കാരാണ് എന്ന ഓർമ്മപ്പെടുത്തൽ," ശശി തരൂർ ട്വീറ്ററില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+