റയാന്‍ സ്‌കൂൾ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: റയാൽ സ്കൂളിലെ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ 11ാം ക്ലാസുകാരനെ മുതിർന്ന കുട്ടിയായ പരിഗണിച്ച് വിചാരണ ചെയ്യുമെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ്. ഇതേ തുടര്‍ന്ന് കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. രണ്ടാം ക്ലാസുകാരന്റെ കൊലപാതകം ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അഭിപ്രായപ്പെട്ടു. കുറ്റ കൃത്യത്തിന്റെ ആഴം പരിഗണിച്ചാണ് പ്രതിയെ മുതിർന്ന പൗരനായി കണക്കാക്കുന്നതെന്നും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പ്രായം ഒരു കാരണമാകരുതെന്നും ജുവൈന്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.

നുഴഞ്ഞു കയറാൻ തയ്യാറെടുത്തു ഉത്തകൊറിയൻ സൈന്യം, കയ്യിലുളളത് ആണവായുധം, മുൻ സൈനികന്റെ വെളിപ്പെടുത്തൽ

rayal

അതെസമയം തന്നെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥി നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെയാണ് സെപ്റ്റംബര്‍ എട്ടിനു സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം അന്വേഷിച്ച ഹരിയാനപോലീസും പ്രത്യേക അന്വേഷണ സംഘവും സ്‌കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് വൺ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാകിസ്താനിൽ സിഖുകാരെ മതംമാറ്റുന്നതായി റിപ്പോർട്ട്; വിഷയം ഏറ്റെടുക്കുമെന്ന് കേന്ദ്രം

ആദ്യം വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായി സിബിഐ വെളിപ്പെടുത്തിയിരുന്നു എന്നാൽ പിന്നീട് കുട്ടി  മൊഴി മാറ്റിയിരുന്നു. ശുചിമുറിയിലേക്കു ചെന്നപ്പോള്‍ പ്രദ്യുമ്‌നന്റെ അലറിക്കരച്ചില്‍ കേട്ടെന്നും രക്തം ഛര്‍ദ്ദിക്കുന്നതു കണ്ടെന്നും ഉടന്‍ പുറത്തുപോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നുവെന്നും കുറ്റരോപിതാനായ കുട്ടി പറഞ്ഞു.

English summary
he 16-year-old juvenile accused in the Ryan school murder casewill be tried as an adult, the Juvenile Justice Board ruled on Wednesday.The Class 11 student of Ryan International School, Bhondsi, is accused of slitting the throat of 7-year-old Class 2 student Pradhyumn Thakur in the school toilet on September 8.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്