കൊലപാതകത്തിന് മുമ്പ് എല്ലാ കാര്യങ്ങളും ആലോചിച്ചിരുന്നു; ക്രൂരതയ്ക്ക് കാരണം മാതാപിതാക്കളുടെ വഴക്ക്!

  • Posted By: Desk
Subscribe to Oneindia Malayalam

ഗുഡ്ഗാവ്: റയാൻ സ്കൂൾ വിദ്യാർത്ഥി പ്രദ്യുമ്നനെ കൊലപ്പെടുത്തുന്നതിന് മുമ്പ് വരും വരായ്കളെ കുറിച്ച് ആലോചിച്ചിരുന്നുവെന്ന് അറസ്റ്റിലായ പ്ലസ് വൺ വിദ്യാർത്ഥി. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും വീട്ടിലെ സമാധാനമില്ലായ്മയുമാണ് പഠിത്തത്തിലുള്ള തന്റെ താല്പര്യം കുറച്ചതെന്നും വിദ്യാര്‍ഥി അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ എട്ടിനാണ് രാജ്യത്തെ നടുക്കിയ കൊലപാതകം ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നത്. സ്‌കൂളിലെ ബസ് ഡ്രൈവറാണ് പ്രദ്യുമ്‌നനെ കൊലപ്പെടുത്തിയതെന്നായിരുന്നു ഹരിയാന പോലീസിന്റെ കണ്ടെത്തല്‍.

ജിഎസ്ടി കച്ചവടത്തിന്റെ 50 ശതമാനം തകർത്തു; ഇത്തവണ വോട്ട് കോൺഗ്രസിന്, ബിജെപിയെ കൈവിട്ട് വ്യാപാരികൾ!

എന്നാൽ കേസ് സിബിഐ ഏറ്റെടുത്തതോടെ കാര്യങ്ങൾ വഴിമാറുകയായിരുന്നു. വധക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളില്‍ നാല് പോലീസുകാര്‍ തിരിമറി നടത്തിയെന്നും വേണ്ടത്ര പരിശോധന നടത്താതെ അനുമാനങ്ങളില്‍ എത്തിയെന്നുമുള്ള വിമർശനങ്ങൾ സിബിഐ കേസ് ഏറ്റെടുത്തതിനു ശേഷം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് കൃത്യം നടത്തുന്നതിന് മുമ്പ് താന്‍ അനുഭവിച്ച മാനസികസംഘര്‍ഷത്തെക്കുറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ഇനിയും ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ സിബിഐ അറിയിച്ചിതിനെത്തുടര്‍ന്ന കുട്ടിയെ ഈ മാസം 22 വരെ ഒബ്‌സര്‍വേഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

വിഷം നൽകി കൊല്ലാനായിരുന്നു ഉദ്ദേശിച്ചത്

വിഷം നൽകി കൊല്ലാനായിരുന്നു ഉദ്ദേശിച്ചത്

വിഷം നൽകി കൊലപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പിന്നീടാണ് കത്തി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കൃത്യം നടക്കുന്ന അന്ന് രാവിലെ സ്‌കൂളിലെത്തിയപ്പോഴേക്കും ഇതൊക്കെ ചെയ്യണോ എന്ന് താൻ ചിന്തിച്ചിരുന്നതായി വിദ്യാർത്ഥി പറഞ്ഞു. സ്കൂൾ വരാന്തയിൽ പ്രദ്യുമ്നനെ കണ്ട സംസാരിച്ചപ്പോഴും താൻ ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് വിദ്യർത്ഥി പറഞ്ഞു. സ്‌കൂളിലെ ശൗചാലയത്തിലേക്ക് സഹായത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പ്രദ്യുമ്‌നനെ കൊലപ്പെടുത്തിയത്.

ആശയക്കുഴപ്പത്തിലായിരുന്നു... എങ്കിലും

ആശയക്കുഴപ്പത്തിലായിരുന്നു... എങ്കിലും

ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കത്തന്നെ പരീക്ഷയും രക്ഷാകര്‍ത്തൃയോഗവും എങ്ങനെയും മാറ്റിവയ്പ്പിക്കുക എന്ന ചിന്തയാണ് തന്നെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിച്ചതെന്നും വിദ്യാർത്ഥി മൊഴി നൽകി. കത്തിയുപയോഗിച്ച് തന്നെയൊരൊള്‍ മുറിവേല്‍പ്പിച്ചാല്‍ വേദനിക്കുന്നത് എത്രമാത്രമെന്നും തന്റെ ഇളയ സഹോദരനോട് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ സഹിക്കാനാവുമോ എന്ന് ചിന്തിച്ചിരുന്നതായും വിദ്യാർത്ഥി പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.

ദേശീയ തലത്തിൽ വരെ ചർച്ചയായി

ദേശീയ തലത്തിൽ വരെ ചർച്ചയായി

ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ ഈ കൊലപാതകക്കേസില്‍ ഏറെ നാള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്‌കൂള്‍ ബസ് ജീവനക്കാരനായിരുന്ന അശോക് കുമാറാണ്. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുരുഗ്രാം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞിരുന്നു. ലൈംഗീകപീഡനം നടത്താനുള്ള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊന്നെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ പോലീസ് നിഗമനം ചോദ്യം ചെയ്ത് അശോകിന്റെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

പോലീസ് പ്രതിയെ കണ്ടെത്തിയിട്ടും അത് അംഗീകരിക്കാതെ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് ഹരിയാന ഭരിക്കുന്ന മനോഹര്‍ ലാല്‍ അന്വേ,ണം സിബിഐക്ക് വിട്ടത്. 2017 സെപ്തംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാഷ്റൂമില്‍ പ്രത്യുമന്‍ താക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഹരിയാന പോലീസ് മയക്കുമരുന്ന് കുത്തിവെച്ചു

ഹരിയാന പോലീസ് മയക്കുമരുന്ന് കുത്തിവെച്ചു

ഹരിയാനയിലെ റയാന്‍ സ്‌കൂളില്‍ എട്ടു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അശോക് കുമാറിനെ കുറ്റം സമ്മതിപ്പിക്കാൻ ഗുരുഗ്രാം പോലീസ് പീഡിപ്പിക്കുകയും മരുന്ന് കുത്തിവയ്ക്കുകയും ചെയ്‌തെന്ന് കുടുംബം ആരോപിച്ചിരുന്നു. കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്‍ക്കുമുന്നില്‍ ഏറ്റുപറയുന്നതിനും മകനെ ക്രൂരമായി മര്‍ദ്ദിക്കുകയും മരുന്ന് കുത്തിവെയ്ക്കുകയും ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്നും അമീര്‍ചന്ദ് പറഞ്ഞിരുന്നു. പിന്നീട് അന്വേഷണം സിബിഐ ഏറ്റെടുത്തതിന് ശേഷമാണ് അശോക് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്.

English summary
The 16-year-old boy accused of murdering a schoolmate at Gurgaon’s Ryan International School almost changed his plan minutes before the crime, it has emerged from his interrogation as investigators piece together the sequence of events and gather insights into his mind.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്