കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സ്വാതന്ത്ര്യമാണ് അത്, അയോഗ്യനാക്കാനാവില്ല, ഹൈക്കോടതിയില്‍ തിരുത്തുമായി സച്ചിന്‍ പൈലറ്റ്

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അയോഗ്യതാ വാദം ഇന്ന് കേള്‍ക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഹര്‍ജിയില്‍ തിരുത്തുമായി എത്തിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. പാര്‍ട്ടിക്കെതിരെ എതിര്‍പ്പുകളും അനിഷ്ടങ്ങളും അറിയിക്കുന്നത് ഒരിക്കലും അയോഗ്യതയ്ക്കുള്ള കാരണമായി കാണാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ തിരുത്ത് വരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് സച്ചിന്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് എതിരെ നിന്നു എന്നാണ്. ഇതിനെയാണ് ഇപ്പോള്‍ സച്ചിന്‍ വെല്ലുവിളിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, എതിര്‍പ്പ് അറിയിക്കാനുള്ള അവകാശം എന്നിവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവേണ്ട സ്വാതന്ത്ര്യമാണെന്നും ഹര്‍ജിയില്‍ സച്ചിന്‍ പറഞ്ഞു.

1

സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ചേര്‍ന്നാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഹര്‍ജി പരിഗണിക്കുക. സിംഗില്‍ ബെഞ്ചിന് പകരം രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വാദം നടക്കുന്നതിന് മുമ്പേ കോണ്‍ഗ്രസ് പൈലറ്റ് ക്യാമ്പിനെതിരെ നടപടി ശക്തമാക്കി. പൈലറ്റ് പക്ഷത്തെ ഭന്‍വര്‍ ശര്‍മ, വിശ്വേന്ദ്ര സിംഗ് എന്നീ എംഎല്‍എമാരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി ഇവര്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി ഗൂഢാലോചന നടത്തിയെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു

Recommended Video

cmsvideo
Vasundhara Raje is helping Congress says BJP

സച്ചിന്‍ പൈലറ്റിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സുര്‍ജേവാല ആരോപിച്ചു. സര്‍ക്കാരിനെ വീഴ്ത്തുന്നതിനായി എംഎല്‍എമാരുടെ പട്ടിക കൈമാറിയത് സച്ചിന്‍ പൈലറ്റാണെന്ന് സുര്‍ജേവാല പറഞ്ഞു. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരുടെ റോള്‍ എന്താണെന്ന് അന്വേഷിക്കണം. അവരാണ് ഗൂഢാലോചന നടത്തിയത്. ഗജേന്ദ്ര ഷെഖാവത്തിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. പുറത്തുവന്ന സംഭാഷണങ്ങളില്‍ അന്വേഷണം നടത്തണം. അന്വേഷണത്തെ ഷെഖാവത്ത് സ്വാധീനിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യണമെന്നും സുര്‍ജേവാല പറഞ്ഞു.

ബിജെപി പക്ഷത്തേക്ക് പൈലറ്റ് നീങ്ങില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഗൂഢാലോചന നടത്തി ബിജെപി പക്ഷത്തേക്ക് മാറിയാല്‍ പൈലറ്റിനുള്ള രാഷ്ട്രീയ മര്യാദ നഷ്ടമാകും. അതേസമയം മുതിര്‍ന്ന നേതാവ് പി ചിദംബരം അപ്രതീക്ഷിതമായി രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ഇടപെട്ടു. അദ്ദേഹത്തെ പൈലറ്റിനെ നേരിട്ടുവിളിച്ചു. എത്രയും പെട്ടെന്ന് പാര്‍ട്ടിയിലേക്ക് തിരിച്ച് വന്നാല്‍ വിമത നീക്കവും, നടപടിയും അവസാനിച്ചതായി കണക്കാക്കുമെന്ന് ചിദംബരം പൈലറ്റിനെ അറിയിച്ചു. ഹൈക്കോടതിയിലെ കേസ് സാങ്കേതിത നടപടി മാത്രമായി പരിഗണിക്കാമെന്നും ചിദംബരം ഉറപ്പ് നല്‍കി.

English summary
sachin pilot amends high court plea says dissent is about freedom of speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X