സച്ചിന്‍ പൈലറ്റിന് വന്‍ റോള്‍ വരുന്നു, കെസിയും മാക്കനും രാജസ്ഥാനിലെത്തി, പിടിമുറുക്കി രാഹുല്‍
ജയ്പൂര്‍: രാജസ്ഥാനിലെ മന്ത്രിസഭാ രൂപീകരണം അതിവേഗത്തിലാക്കാന്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി. നിര്‍ണായക റോളാണ് സച്ചിന്‍ പൈലറ്റിന് ലഭിക്കാന്‍ രാഹുല്‍ ഇടപെടുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് സംഘം രാജസ്ഥാനില്‍ ഇന്ന് രാത്രിയോടെ എത്തിയെന്നാണ് സൂചന. അടുത്തയാഴ്ച്ചയോടെ മന്ത്രിസഭാ പുനസംഘടന നടക്കുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍.

പഞ്ചാബിലെ ഇടപെടലിലൂടെ രാഹുല്‍ നിര്‍ണായക പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ്. പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചത് പ്രകാരം സംസ്ഥാനങ്ങളെ കരുത്തുറ്റതാക്കാനാണ് രാഹുലിന്റെ പ്ലാന്‍. മണിപ്പൂരിലും ഹൈക്കമാന്‍ഡ് ഇടപെട്ടിരുന്നു. ഒരു എംഎല്‍എ പോലും പാര്‍ട്ടി വിടില്ലെന്നും ഉറപ്പാക്കി. ഇനിയുള്ളത്. രാജസ്ഥാനും ഉത്തരാഖണ്ഡും അടക്കമുള്ളവയാണ്. അതേസമയം അസമില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് കഴിഞ്ഞു. 2024ലേക്കുള്ള പടയൊരുക്കത്തിന് രാഹുല്‍ ഇനിയും വിമുഖത കാണിക്കില്ലെന്നാണ് സൂചന.

സച്ചിന്‍ പൈലറ്റിനെ ദേശീയ തലത്തില്‍ വേണമെന്ന് നേരത്തെ തന്നെ പ്രശാന്ത് കിഷോര്‍ രാഹുലിനെ അറിയിച്ചതാണ്. രാഹുലിന്റെ പ്രകടന പത്രികാ പ്രചാരണത്തിന് പൈലറ്റ് തന്നെ മുന്നിലുണ്ടാവും. ശശി തരൂര്‍, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നി ജി23 നേതാക്കളെയും രാഹുല്‍ പതിയെ ദേശീയ തലത്തിലെ പ്രചാരണത്തിലേക്ക് കൊണ്ടുവരും. എന്നാല്‍ അഴിമതിക്കറ പുരണ്ട ഒരു നേതാവ് പോലും വേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍. പല സീനിയര്‍ നേതാക്കളും വൈകാതെ തന്നെ പിന്നണിയിലേക്ക് മാറേണ്ടി വരും.

ഇന്ന് രാത്രി ജയ്പൂരില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. അജയ് മാക്കനും കെസി വേണുഗോപാലും ഇന്ന് തന്നെ ഗെലോട്ടിനെ കാണുമെന്നാണ് സൂചന. ഇരുവരെയും ഒരുമിച്ച് ഇരുത്തി ചര്‍ച്ചകള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇന്ന് രാത്രി ഗെലോട്ടുമൊത്ത് അത്താഴ വിരുന്നിലും വേണുഗോപാലും മാക്കനും പങ്കെടുക്കും. അതേസമയം ഇന്ന് സച്ചിനെ കാണില്ലെന്നാണ് സൂചന. ഹൈക്കമാന്‍ഡ് സച്ചിനായി മികച്ചൊരു ഫോര്‍മുല തന്നെ തയ്യാറാക്കിയിട്ടുണ്ട്. സച്ചിന്‍ ക്യാമ്പിലെ എത്ര എംഎല്‍എമാരെ വരെ ഉള്‍പ്പെടുത്താമെന്ന കാര്യമാണ് ഗെലോട്ടിനോട് ചോദിച്ചറിയുക.

ഗെലോട്ട് ഹൈക്കമാന്‍ഡ് ഫോര്‍മുല അംഗീകരിച്ചാല്‍ ഈ മാസ്ം 27-28 തിയതികളിലൊന്നില്‍ മന്ത്രിസഭാ പുനസംഘടന നടക്കും. നേരത്തെ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു സച്ചിന്‍. പഞ്ചാബ് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയോട് കാര്യങ്ങള്‍ അവതരിപ്പിച്ചത്. പ്രിയങ്കയുടെ സപ്പോര്‍ട്ടും കൂടി വന്നതോടെ ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ സമിതികളിലെ അധ്യക്ഷന്‍മാരെയും പൈലറ്റ് ക്യാമ്പിന് ലഭിക്കും. ഒപ്പം മറ്റ് രാഷ്ട്രീയ നിയമനങ്ങള്‍ നടത്താനും ഗെലോട്ടിന് സമ്മതമാണ്.

നിലവില്‍ ഗെലോട്ട് സര്‍ക്കാരില്‍ 21 മന്ത്രിമാരാണ് ഉള്ളത്. മുപ്പത് പേരെ വരെ ഉള്‍പ്പെടുത്താം. ആറ് പേരെ സച്ചിന്‍ പക്ഷത്തിന് നല്‍കിയാല്‍ മൂന്ന് മന്ത്രിമാര്‍ സ്വതന്ത്രരായി വന്നേക്കും. ഗെലോട്ട് അനുനയ നീക്കം നടത്തുന്നതിന് വേറെയും കാര്യങ്ങളുണ്ട്. അഴിമതി പ്രതിച്ഛായയാണ് ഇപ്പോള്‍ ഗെലോട്ടിന് ഉള്ളത്. സച്ചിന്‍ പക്ഷം മന്ത്രിസഭയുടെ ഭാഗമായാല്‍ അതിനെ മറികടക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ വന്‍ തിരിച്ചടി നേരിടും. സച്ചിന്‍ കൂടി വന്നാല്‍ തോറ്റാലും ഹൈക്കമാന്‍ഡിന് മുന്നില്‍ മുഖം രക്ഷിക്കാം എന്നാണ് ഗെലോട്ടിന്റെ നിലപാട്.

ഗെലോട്ടിനെ 2023ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കാണിക്കാന്‍ ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗെലോട്ട് ദില്ലിയില്‍ വേണമെന്നാണ് സോണിയാ ഗാന്ധി കരുതുന്നത്. കമല്‍നാഥും ഗെലോട്ടും നിര്‍ണായകമായി ഇടപെടാല്‍ കോണ്‍ഗ്രസിന്റെ ഫണ്ടിംഗ് പ്രശ്‌നം അവസാനിപ്പിക്കാന്‍ സാധിക്കും. വെറ്ററന്‍ നേതാക്കളുടെ സഹായം ഇതിനായി സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗെലോട്ടിന്റെ മകന് വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്തതും സച്ചിന് ഗുണകരമാണ്.
Recommended Video

സച്ചിന് 2023ല്‍ ജയിച്ചാല്‍ മുഖ്യമന്ത്രിയാകാം എന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്. അതുവരെ അദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരും. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളെ നയിക്കാനും സ്റ്റാര്‍ ക്യാമ്പയിനറുമായി സച്ചിന്‍ മുന്നിലുണ്ടാവണമെന്ന് രാഹുലിന് ആഗ്രഹമുണ്ട്. അതിന് ശേഷം രാജസ്ഥാനിലേക്ക് അദ്ദേഹത്തിന് മടങ്ങുകയും ചെയ്യാം. 2023ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ സച്ചിന് മുഖ്യമന്ത്രിയാവാം. അതോടൊപ്പം ഗെലോട്ടിന് ദേശീയ തലത്തിലേക്ക് മടങ്ങുകയും ചെയ്യാം.












Click it and Unblock the Notifications