കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ സച്ചിന്‍ പൈലറ്റ്; പ്രിയങ്ക ഗാന്ധിയുയമായി കൂടിക്കാഴ്ച നടത്തിയേക്കും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭയില്‍ അവിശ്വാസം തെളിയിക്കാനുള്ള നീക്കത്തിലാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍. ജുലൈ 22 ന് ശേഷം നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അദ്ദേഹം ഗവര്‍ണ്ണറോട് അനുമിതി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ വൈകീട്ട് ഗവര്‍ണറെ കണ്ട ഗെലോട്ട് തന്‍റെ സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

ജൂലൈ 22 നാണ് സച്ചിന്‍ നല്‍കിയ ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് ശേഷം സഭ വിളിച്ചുചേര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം തന്നെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് തുടരുന്നുണ്ട്.

വിശ്വാസം തെളിയിക്കും

വിശ്വാസം തെളിയിക്കും

നിയമസഭയില്‍ വിശ്വാസം തെളിയിക്കാനുള്ള ഗെലോട്ടിന്‍റെ നീക്കം പൈലറ്റ് ക്യാംപിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിശ്വാസ വോട്ട് നടക്കുകയാണെങ്കില്‍ പൈലറ്റ് അടക്കം മുഴുവന്‍ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കും. നിയമസഭയില്‍ നല്‍കുന്ന വിപ്പ് പാലിക്കാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എല്ലാവരും ബാധ്യസ്ഥരാണ്.

കൂറുമാറ്റം

കൂറുമാറ്റം

വിപ്പിനെ മറികടന്ന് അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാറിന് എതിരായി വോട്ട് ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരും. അല്ലെങ്കില്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടണം. എന്നാല്‍ അശോക് ഗെലോട്ട് സര്‍ക്കാറിന് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ ഇത്തരമൊരു നീക്കത്തിലേക്ക് പോവുന്നത് നഷ്ടമായിരിക്കുമെന്ന് പൈലറ്റിന് അറിയാം.

പ്രിയങ്ക ഗാന്ധിയുമായി

പ്രിയങ്ക ഗാന്ധിയുമായി


ഈ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ സച്ചിന‍് പൈലറ്റ് സന്നദ്ധതയറിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൈലറ്റുമായി ചര്‍ച്ച നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രിയങ്കയും വ്യക്തമാക്കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

മുതിര്‍ന്ന നേതാക്കളുമായി

മുതിര്‍ന്ന നേതാക്കളുമായി


കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചയക്ക് അവസരമൊരുക്കാമെന്ന് ഫോണിലൂടെ കഴിഞ്ഞ ദിവസം പ്രിയങ്ക സച്ചിന്‍ പൈലറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍ യാതൊരുവിധ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും സച്ചിന്‍ തയ്യാറായിരുന്നില്ല.

അന്നത്തെ നിലപാട്

അന്നത്തെ നിലപാട്


അശോക് ഗെലോട്ടിനെ മാറ്റി ഒരു വര്‍ഷത്തിനകം തന്നെ രാജസ്ഥാനിലെ മുഖ്യമന്ത്രിയാക്കുമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് തയ്യാറുള്ളുവെന്ന നിലപാടാണ് സച്ചിന്‍ പൈലറ്റ് അന്ന് സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയായിരുന്നു ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷന്‍ പദവികളില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തത്.

അവസാന നിമിഷം

അവസാന നിമിഷം


പ്രിയങ്കയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയെങ്കിലും അവസാന നിമിഷം സച്ചിന്‍ പൈലറ്റ് പിന്‍മാറുകയായിരുന്നെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ രാജസ്ഥാനില്‍ ഭൂരിപക്ഷം ഉറപ്പിക്കുകയും വിമത നീക്കത്തിനെതിരേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ പൈലറ്റിന്‍റെ മനസ്സ് മാറി.

രാഷ്ട്രീയ ഭാവി

രാഷ്ട്രീയ ഭാവി

തന്‍റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അനിശ്ചിതത്വം മുറികിയതോടെ പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സച്ചിന്‍ ഇപ്പോള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും സച്ചിനെ കാണാന്‍ പ്രിയങ്ക തയ്യാറാണെന്നും എന്നാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്ന ആവശ്യപ്പെട്ട് നേതാക്കള്‍ അദ്ദേഹത്തിന്‍റെ പിറകെ പോവില്ലെന്നും പാര്‍ട്ടി നേതാക്കള്‍വ്യക്തമാക്കുന്നു.

ഉപാധികള്‍

ഉപാധികള്‍

മുഖ്യമന്ത്രി പദവി അടക്കമുള്ള യാതൊരു വിധ ഉപാധികളും കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ല. ഉപമുഖ്യമന്ത്രി പദം അദ്ദേഹത്തിന് നല്‍കിയേക്കും. ഉടനേയല്ലെങ്കിലും പിസിസി അധ്യക്ഷ സ്ഥാനവും പൈലറ്റിന് തന്നെ നല്‍കും. ഇതില്‍ കൂടുതല്‍ യാതൊരു ഉറപ്പും കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നാണ് സൂചന.

അംഗബലം

അംഗബലം

അതേസമയം, 103 എംഎല്‍എമാരുടെ പിന്തുണയാണ് അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. സ്വതന്ത്രര്‍ക്കും സിപിഎമ്മിനും പുറമെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും പിന്തുണ അറിയിച്ചതോടെയാണ് വിശ്വാസം തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം ലഭിച്ചത്.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസിന് നേരത്തെ ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് തനിച്ച് 107 അംഗങ്ങളാണ് ഉള്ളത്. രാജസ്ഥാന്‍ നിയമസഭയില്‍ ആകെയുള്ള ബിഎസ്പിയുടെ 6 എംഎല്‍എമാരും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് അവരുടെ അഗംബലം 101 ല്‍ നിന്നും 107 ലേക്ക് ഉയര്‍ന്നത്. പ്രാദേശിക കക്ഷികളും സ്വതന്ത്രരേയും ചേര്‍ത്ത് 124 പേരുടെ പിന്തുണയിലായിരുന്നു അശോക് ഗെലോട്ടിന്‍റെ ഭരണം.

ആശ്വാസം

ആശ്വാസം

18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ രണ്ട് അംഗങ്ങളുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും എന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിന് ആശ്വാസമാവുകയായിരുന്നു.

 ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

English summary
Sachin pilot may meet aicc general secretary priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X