• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ സച്ചിന്‍ പൈലറ്റ്? ഉറപ്പുകള്‍ നല്‍കിയത് പ്രിയങ്ക ഗാന്ധി, പുതിയ വാഗ്ദാനവും

ജയ്പൂര്‍: ആഴ്ച ഒന്ന് പിന്നിട്ടിട്ടും രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. സച്ചിന്‍ പൈലറ്റ് അടക്കമുള്ള 18 എംഎല്‍എമാര്‍ക്കെതിരേയുള്ള അയോഗ്യാതാ നടപടി നീട്ടിവെക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സ്പീക്കര്‍ സിപി ജോഷിയുടെ തീരുമാനമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തീരുമാനം എടുക്കുന്നതിലെ ഹൈക്കോടതിയുടെ കാലതാമസവും ഇടപെടലും സൂപ്രീംകോടതിയില്‍ സ്പീക്കര്‍ ചോദ്യം ചെയ്യും. കൂറുമാറ്റത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് മാത്രമെ കഴിയു എന്ന് സുപ്രീംകോടതി നേരത്തെ തന്നെ നിര്‍വചിച്ചിട്ടുണ്ട്. നോട്ടീസ് അയക്കാന്‍ സ്പീക്കര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നാണ് സിപി ജോഷി മാധ്യമങ്ങളോട് പറഞ്ഞത്.

ഹൈക്കോടതി നിര്‍ദേശം

ഹൈക്കോടതി നിര്‍ദേശം

പൈലറ്റ് അടക്കമുള്ള എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച വരെ നടപിയെടുക്കാന്‍ പാടില്ലെന്നായിരുന്നു രാജസ്ഥാന‍് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്പീക്കറോട് നിര്‍ദ്ദേശിച്ചത്. സഭാംഗങ്ങളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് കോടതികള്‍ക്ക് അധികാരമില്ലെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേഖ് മനു സിങ്വി വാദിച്ചെങ്കിലും അയോഗ്യത നടപടികള്‍ ആരംഭിക്കാനുള്ള സ്പീക്കറുടെ തീരുമാനം നീട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

വിമത നീക്കത്തില്‍ കോടതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുമ്പോഴും സച്ചിന്‍ പൈലറ്റിനേയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ ഉന്നതതലത്തില്‍ സജീവമാണ്. എഐസിസി ജനറല്‍ സെക്രട്ടറ്റി പ്രിയങ്ക ഗാന്ധി മുഖേനയാണ് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രിയങ്ക ഗാന്ധിയുമായി

പ്രിയങ്ക ഗാന്ധിയുമായി

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും മറന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറാണെങ്കില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുള്ള നാളുകളില്‍ ദേശീയ നേതൃത്വം ഇടപെട്ട് സംരക്ഷണം ഒരുക്കുമെന്നാണ് പ്രിയങ്ക ഗാന്ധി പൈലറ്റിനോട് പറഞ്ഞത്. ഇക്കാര്യത്തിലുള്ള ഉറപ്പും പ്രിയങ്ക ഗാന്ധി സച്ചിന്‍ പലൈറ്റിന് നല്‍കിയെന്നാണ് സൂചന.

ബിജെപിയിലേക്കില്ല

ബിജെപിയിലേക്കില്ല

ബിജെപിയിലേക്ക് ഇല്ലെന്നാണ് സച്ചിന്‍ പൈലറ്റ് പക്ഷം ഇപ്പോഴും വ്യക്തമാക്കുന്നത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടിയില്‍ എത്തിച്ചത് പോലെ സച്ചിന്‍ പൈലറ്റിനേയും തങ്ങളുടേയും പാളയത്തിലെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്ത് ഉണ്ടാവാതിരുന്നതും ശ്രദ്ധേയമാണ്.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി രൂപീകരണം എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമല്ല. കൂടാതെ ആയോഗ്യതയെന്ന വെല്ലുവിളിയും മുന്നില്‍ നില്‍ക്കുന്നണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയ ഭാവി സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതോടെ അനുനയനത്തിന്‍റെ വഴി തേടി കഴിഞ്ഞ ദിവസം സച്ചിന‍് പൈലറ്റ് പ്രിയങ്ക ഗാന്ധിയെ ഫോണില്‍ വിളിക്കുകയായിരുന്നു.

ഗെലോട്ട് പക്ഷം

ഗെലോട്ട് പക്ഷം

പാര്‍ട്ടിയിലേക്ക് മടങ്ങുമ്പോള്‍ ഗെലോട്ട് പക്ഷം ഇനി സ്വീകരിക്കാനുള്ള നടപടികളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചപ്പോഴായിരുന്നു ദേശീയ നേതൃത്വം ഇടപെട്ട് തന്നെ ഇക്കാര്യത്തില്‍ സംരക്ഷ​ണം ഉറപ്പു വരുത്തുമെന്ന കാര്യം പ്രിയങ്ക പൈലറ്റിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

ദേശിയ രാഷ്ട്രീയത്തിലേക്ക്

ദേശിയ രാഷ്ട്രീയത്തിലേക്ക്

സംരക്ഷണം തങ്ങള്‍ ഉറപ്പ് നല്‍കുമ്പോള്‍ മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദം ഉപേക്ഷിച്ച് , ഉപാധികളൊന്നം ഇല്ലാതെ പാര്‍ട്ടിയിലേക്ക് മടങ്ങണമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലേക്ക് എത്തിയാലും പിസിസി അധ്യക്ഷ പദവി ഉള്‍പ്പടേയുള്ള പദവികള്‍ ഉടനെ തിരിച്ച് നല്‍കില്ല. രാജസ്ഥാനില്‍ ഗെലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദേശിയ രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനം മാറ്റാമെന്നും പ്രിയങ്ക അറിയിച്ചു.

cmsvideo
  Priyanka Gandhi Gives Assurance To Sachin Pilot For A Place In Congress | Oneindia Malayalam
  വ്യക്തമായ മറുപടി

  വ്യക്തമായ മറുപടി

  ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാം എന്ന വാഗ്ദാനം സ്വീകരിച്ചാല്‍ ഐഐസിസി ജനറല്‍ സെക്രട്ടറി പദമാകും ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റിന് നല്‍കുക. നിലവില്‍ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവായ അദ്ദേഹം സ്ഥിരാഗവും ആക്കിയേക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സച്ചിന്‍ പൈലറ്റ്, പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങല്‍ പറഞ്ഞു.

  ആരോപണം മാത്രം

  ആരോപണം മാത്രം

  അതേസമയം, ബിജെപിയില്‍ ചേരാന‍് താന്‍ പണം വാഗ്ദാനം ചെയ്തെന്ന ഗിരിരാജ് സിങ് മലിംഗയുടെ ആരോപണം സച്ചിന്‍ പൈലറ്റ് നിഷേധിച്ചു. എംഎല്‍എയ്ക്കെതിരെ സച്ചിന്‍ പൈലറ്റ് വക്കീല്‍ നോട്ടിസ് അയക്കുകയും ചെയ്തു. മലിംഗ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണത്തില്‍ അദ്ദേഹത്തിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് പക്ഷം അറിയിച്ചത്.

  സങ്കടമുണ്ട്

  സങ്കടമുണ്ട്

  ബിജെപിയില്‍ ചേരാന്‍ പൈലറ്റ് തങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗയുടെ ആരോപണം. എന്നാല്‍ ഗിരിരാജ് നടത്തിയ ആരോപണത്തില്‍ സങ്കടമുണ്ടെങ്കിലും അത്ഭുതം തോന്നുന്നില്ലെന്നായിരു സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം. 'അടിസ്ഥാനരഹിതവും വിഷമിപ്പിക്കുന്നതുമായ ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കപ്പെടുന്നതില്‍ എനിക്ക് ദുഃഖമുണ്ട്, എന്നാല്‍ ഒട്ടും അത്ഭുതമില്ല. എംഎല്‍എക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കും'-സച്ചിന്‍ പൈലറ്റ് പറഞ്ഞു.

   മൂന്നാംതവണയും

  മൂന്നാംതവണയും

  അതേസയമം, സച്ചിന്‍ പൈലറ്റിനെതിരേയുള്ള ആരോപണം ശക്തമാക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടിയെ ഒറ്റുകൊടുക്കുകയായിരുന്നുവെന്നാണ് ഗെലോട്ട് കഴിഞ്ഞ ദിവസം ആരോപിച്ചത്. സച്ചിന്‍ പൈലറ്റിന്‍റെ വിമത നീക്കത്തിന് ശേഷം മൂന്നാംതവണയും ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  ഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു... നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനം

  English summary
  Sachin pilot may return to congress: priyanka gandhi talk to him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X