'സച്ചിനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയും'; വീണ്ടും പ്രതിസന്ധി?
ജയ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ ഗുജ്ജർ വിഭാഗം നേതാക്കൾ. ഗുജ്ജർ വിഭാഗം നേതാവ് വിജയ് സിംഗാണ് പുതിയ ഭീഷണി ഉയർത്തിയിരിക്കുന്നത്. നേതൃത്വം ഇതിന് തയ്യാറായില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തടയുമെന്നും വിജയ് സിംഗ് ബൈൻസാല പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് തീർപ്പാകാത്ത പ്രശ്നങ്ങളിൽ അനുഭാവമായ സമീപനം പാർട്ടി സ്വീകരിക്കണമെന്നും വിജയ് സിംഗ് ആവശ്യപ്പെട്ടു.

ഡിസംബർ 3 നാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തന്നത്. ഇത് രണ്ടാം തവണയാണ് യാത്ര തടയുമെന്ന് ബൈൻസാല മുന്നറിയിപ്പ് നൽകുന്നത്. 'നിലവിലെ കോൺഗ്രസ് സർക്കാർ നാല് വർഷം പൂർത്തിയാക്കി. ഇനി ഒരു വർഷമാണ് ബാക്കിയുള്ളത്. സച്ചിൻ പൈലറ്റിനെ ഇനിയെങ്കിലും മുഖ്യമന്ത്രിയാക്കണം. സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ രാഹുൽ ഗാന്ധിയ്ക്ക് രാജസ്ഥാനിലേക്ക് സ്വാഗതം. അല്ല മറിച്ചാണ് തീരുമാനമെങ്കിൽ ഞങ്ങൾ അതിനെ എതിർക്കും',വിജയ് സിംഗ് പറഞ്ഞു.
ഗുജ്ജർ സമുദായാംഗമാണ് സച്ചിൻ പൈലറ്റ്. 2018 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജ്ജർ സമുദായാംഗം മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ കോൺഗ്രസിന് വേണ്ടി വടോ്ട് ചെയ്തത്. സച്ചിൻ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ നേതൃത്വം തയ്യാറായില്ല. ഇനി ഞങ്ങൾക്ക് ഗുജ്ജർ സമുദായത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ വേണ അത് അംഗീകരിക്കില്ലെന്നതാണ് നേതൃത്വത്തിന്റെ നിലപാടെങ്കിൽ ഭാരത് ജോഡോ യാത്ര തടയുക തന്നെ ചെയ്യും, വിജയ് സിംഗ് പറഞ്ഞു.
സച്ചിൻ പൈലറ്റ് നിലവിൽ പദവികൾ ഒന്നും ഇല്ലാതെ തുടരുകയാണ്. നേരത്തേ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ചർച്ചകൾ നടന്ന ഘട്ടത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനകൾ ഹൈക്കമാന്റ് നടത്തിയിരുന്നു. എന്നാൽ തന്റെ പക്ഷത്തുള്ള എം എൽ എമാരെ അണിനിരത്തി അശോക് ഗെഹ്ലോട്ട് ഇതിന് തടയിട്ടു. സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ രാജിവെയ്ക്കുമെന്നായിരുന്നു നേതാക്കളുടെ ഭീഷണി. നേതാക്കൾ നേതൃത്വത്തവുമായി അകന്ന് റിസോർട്ടിൽ കഴിഞ്ഞ സാഹചര്യവും ഉണ്ടായിരുന്നു. തുടർന്ന് ഹൈക്കമാന്റ് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications