കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് മോദി പുകഴ്ത്തിയ ഗുലാം നബി ഇന്ന് എവിടെയെന്നറിയാമല്ലോ?'; ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ്

Google Oneindia Malayalam News

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ഉപ മുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. അശോക് ഗെലോട്ടിനെ നരേന്ദ്ര മോദി പ്രശംസിച്ചത് നിസാരാമായി കാണാനിവില്ല എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പാര്‍ലമെന്റില്‍ ലഭിച്ച പ്രശംസയോടാണ് സച്ചിന്‍ പൈലറ്റ് ഇതിനെ താരതമ്യപ്പെടുത്തിയത്. ഇടവേളയ്ക്ക് ശേഷം അശോക് ഗെലോട്ടുമായി പോരിന് തയ്യാറെടുക്കുകയാണ് എന്ന സൂചന നല്‍കുന്നതായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

1

ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ പുകഴ്ത്തിയത് രസകരമാണ്. അത് നിസാരമായി കാണേണ്ടതില്ല. കാരണം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ പാര്‍ലമെന്റില്‍ പുകഴ്ത്തി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ എല്ലാവരും കണ്ടു. രസകരമായ ഒരു സംഭവവികാസമായിരുന്നു ഇന്നലെ നടന്നത് എന്നായിരുന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞത്.

ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്ട്വിറ്ററില്‍ ബ്ലൂ ടിക്ക് കിട്ടാന്‍ ഇനി ഓരോ മാസവും പണമടയ്ക്കണം... നിരക്കുകള്‍ ഇങ്ങനെ; കടുപ്പിച്ച് മസ്‌ക്

2

സെപ്റ്റംബര്‍ 25-ന് കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി ബഹിഷ്‌കരിച്ച് തുറന്ന കലാപത്തിലേക്ക് നയിച്ച മൂന്ന് പാര്‍ട്ടി നേതാക്കള്‍ക്കുള്ള നോട്ടീസുകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. അശോക് ഗെലോട്ടിന്റെ വിശ്വസ്തരായ 80-ലധികം എം എല്‍ എമാര്‍ ഗെലോട്ട് പാര്‍ട്ടി സ്ഥാനത്തേക്ക് മത്സരിച്ചാല്‍ അദ്ദേഹത്തിന് പകരം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജി ഭീഷണി മുഴക്കിയിരുന്നു.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

3

പിന്നീട് അശോക് ഗെലോട്ട് സോണിയ ഗാന്ധിയോട് മാപ്പ് പറയുകയും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് രാത്രി സോണിയാ ഗാന്ധിയെ കണ്ട സച്ചിന്‍ പൈലറ്റിന് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മുമ്പ് കാര്യങ്ങള്‍ മാറുമെന്ന് പ്രത്യേക ഉറപ്പ് നല്‍കിയിരുന്നു.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

4

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ഒരു പരിപാടിക്കിടെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും വേദി പങ്കിട്ടത്. ഇവിടെ വെച്ചായിരുന്നു മോദിയുടെ പ്രശംസ. അശോക് ജിയും ഞാനും ഒരേ കാലത്ത് മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹമായിരുന്നു ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും സീനിയര്‍.

5

ഇപ്പോള്‍ വേദിയില്‍ ഇരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിമാരില്‍ ഒരാളാണ് അദ്ദേഹം എന്നും മോദി പറഞ്ഞിരുന്നു. അതേസമയം സച്ചിന്റെ വിമര്‍ശനത്തോട് അശോക് ഗെലോട്ട് പ്രതികരിച്ചില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ പ്രതികരിക്കാനില്ല എന്ന് ഗെലോട്ട് പറഞ്ഞു.

English summary
Sachin Pilot slammed Ashok Gehlot on Narendra Modi's praising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X