പൈലറ്റിന്‍റെ' ചിറകിലേറി രാജസ്ഥാന്‍.. വിജയത്തിന്‍റെ കുറുക്കുവഴി സച്ചിന്‍ നേടിയത് ഇങ്ങനെ
100 സീറ്റുകളുടെ കേവല ഭൂരിപക്ഷവുമായി ബിജെപി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ ഏറാന്‍ പോവുകയാണ്. കോണ്‍ഗ്രസിന്‍റെ ഈ മിന്നുന്ന വിജയത്തിനൊപ്പം ചരിത്രത്തിലേക്ക് നടന്നു കയറിയ നേതാവായിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. ഒരുപക്ഷേ മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിയമിക്കുമെങ്കിലും രാജസ്ഥാനിലെ വിജയത്തിന്‍റെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനും കൂടി അവകാശപ്പെടാനുള്ളതാണ്.

മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍റെ പൈലറ്റിന്‍റെ ആദ്യ നിയമസഭാ പോരാട്ടമായിരുന്നു ഇത്. 2009 ലാണ് സച്ചില്‍ അജ്മേറില്‍ നിന്നും മത്സരിച്ച് ലോക്സഭയില്‍ എത്തിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്രമന്ത്രിയുമായി അതും 36ാം വയസില്‍. 2013 ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ മാത്രം നേടി തകര്‍ന്നടിഞ്ഞപ്പോഴാണ് സച്ചിന്‍റെ കൈകളിലേക്ക് രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തം നല്‍കിയത്.
പിന്നീട് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ പ്രതാപം തിരിച്ചുപിടിക്കുകയായിരുന്നു പൈലറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന പ്രകടനം കോണ്‍ഗ്രസ് കാഴ്ചവെച്ചതോടെ രാഹുലിന്‍റെ തിരുമാനം തെറ്റിയില്ലെന്ന് എല്ലാവരും അടക്കം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയവും ഇതോടെ സച്ചിന് അവകാശപ്പെട്ടതായി.

Recommended Video

മത്സരിച്ച് ടോങ്ക് മണ്ഡലത്തില്‍ നിന്നും മികച്ച വിജയമാണ് സച്ചിന്‍ നേടിയത്. 46 വര്‍ഷമായി മുസ്ലീം സ്ഥാനാര്‍ത്ഥിയെ മാത്രം മത്സരിപ്പിക്കുന്ന കോണ്‍ഗ്രസ് സച്ചിനെ മണ്ഡലത്തില്‍ നിര്‍ത്താന്‍ തിരപുമാനിക്കുകയായിരുന്നു. എന്നാല്‍ 54000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ യൂനസ് ഖാനെ പരാജയപ്പെടുത്തി ആ ചരിത്രവും സച്ചിന്‍ തിരുത്തി. ഇതുകൊണ്ടൊക്കെ തന്നെയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്‍റെ അമരക്കാരന്‍ ആകാന്‍ കഴിഞ്ഞില്ലേങ്കിലും കോണ്‍ഗ്രസ് വിജയത്തിന്‍റെ അവകാശം സച്ചിന് മാത്രമാകുന്നത്.












Click it and Unblock the Notifications