കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്വി നിരഞ്ജന്‍ ജ്യോതി ദളിത് അല്ല?

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വിവാദ പരാമര്‍ശം നടത്തിയ സാധ്വി നിരഞ്ജന്‍ ജ്യോതി ദളിത് അല്ല എന്ന് ബി എസ് പി നേതാവ് മായാവതി. സാധ്വി ദളിത് വംശജയാണ് എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റാനാണ് ബി ജെ പി ശ്രമിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ ദളിത് കാര്‍ഡ് ഇവിടെ വിലപ്പോവില്ല. സാധ്വി നിരഞ്ജന്‍ ജ്യോതി ദളിത് വംശജയല്ല.

പട്ടികജാതി വിഭാഗത്തിലോ ദളിത് വംശത്തിലോ പെട്ട ആളല്ല സാധ്വി നിരഞ്ജന്‍ ജ്യോതി. പിന്നോക്ക വിഭാഗമായി നിഷാദ ജാതിയില്‍ പെട്ട ആളാണ് അവര്‍. സാധ്വിയുടെ സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്ത് വേണം സംസാരിക്കാന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ ഇത് ശരിയല്ല. നിഷാദ ജാതിക്കാരെ മുഴുവന്‍ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ല.

sadhvi-niranjan-jyoti

മന്ത്രിയുടെ പ്രവര്‍ത്തനം പോര. അനാവശ്യ പ്രസ്താവന നടത്തിയ അവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത്. നിഷാദ ജാതിയില്‍പ്പെട്ട വേറെയും എം പിമാര്‍ ബി ജെ പിയിലുണ്ട്. ദളിത് കാര്‍ഡിറക്കി രക്ഷപ്പെടാനാണ് ബി ജെ പിയുടെ ശ്രമം എന്നും മായാവതി ആരോപിച്ചു. മന്ത്രിയെ പുറത്താക്കണം. മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല.

സ്ത്രീയായിപ്പോയത് കൊണ്ടു മാത്രം ഒരു മന്ത്രിക്ക് എന്തും പറയാം എന്ന സ്ഥിതി ശരിയല്ല എന്നാണ് സമാജ് വാദി പാര്‍ട്ടി സാധ്വിയെക്കുറിച്ച് പറയുന്നത്. അപലപനീയമാണ് സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വാക്കുകളെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഗീയ ചുവയുള്ള പ്രസ്താവന നടത്തിയ മന്ത്രി രാജിവെക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

English summary
Bahujan Samaj Party (BSP) supremo Mayawati on Friday slammed BJP for playing the "dalit card" to defend Sadhvi Niranjan Jyoti over her controversial remarks and claimed she did not belong to the community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X