ഭീം സേനയുടെ പിറകില്‍ ബിഎസ്പി!ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഞെട്ടിയ്ക്കുന്നത്,ലക്ഷ്യമെന്ത്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി:ദളിതരുടെ സംരക്ഷണത്തിനായി രൂപം കൊണ്ട ഭീം സേനയ്ക്കു പിറകില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരനും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാറാണ് സംഘടനയ്ക്കു വേണ്ടി പണമൊഴുക്കുന്നത്.

ബിജെപിയും ആര്‍എസ്എസും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന രീതിയാണ് ഈ നീക്കത്തിനു കരുത്തായതെന്നു വേണം കരുതാന്‍. ബിഎസ്പിക്ക് രാഷ്ട്രീയ താത്പര്യങ്ങളുള്ളതുകൊണ്ട് പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടി വരുമെന്നുറപ്പാണ്. അതേ സമയം ദലിതര്‍ക്കെതിരേയുള്ള കടന്നുകയറ്റങ്ങള്‍ക്ക് ചുട്ടമറുപടി കൊടുക്കാന്‍ കുറെ കൂടി തീവ്രവാദ സ്വഭാവമുള്ള ഭീം ആര്‍മി എന്ന ഭീം സേനയ്ക്ക് സാധിക്കുമെന്നതാണ് ഈ നീക്കത്തിനു പിന്നിലെന്നു കരുതുന്നു. ദലിതരുടെ വോട്ടുകള്‍ ഭീം ആര്‍മിയിലൂടെ അരക്കിട്ട് ഉറപ്പിക്കുയെന്ന രാഷ്ട്രീയ തന്ത്രമാണ് ബിഎസ്പി സ്വപ്‌നം കാണുന്നതെന്നു വേണം കരുതാന്‍.

saharanpur

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ ജില്ലയിലുണ്ടായ അനിഷ്ടസംഭവങ്ങളാണ് ഭീം ആര്‍മിയെന്ന മുന്നേറ്റത്തിനു കാരണമായത്. ഈ പ്രദേശത്തുനിന്നുള്ള അഡ്വ ചന്ദ്രശേഖരനാണ് സംഘടനയുടെ ബുദ്ധികേന്ദ്രം. ഗഡ്‌കോലി ഗ്രാമത്തിന്റെ പേര് ദ ഗ്രേറ്റ് ചാമര്‍ എന്നു മാറ്റിയതിനു തൊട്ടുപിറകെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഉന്നതജാതിക്കാരായ ആളുകള്‍ ഈ ബോര്‍ഡിലും അംബേദ്കര്‍ പ്രതിമയിലും കരിഓയില്‍ ഒഴിച്ചത് ദളിതരെ പ്രകോപിപ്പിച്ചു. തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തു.

English summary
A report prepared by the UP police and intelligence department after Saharanpur caste clashes says that Bahujan Samaj Party is giving tacit support to Bhim Army which is being seen responsible behind the violence.
Please Wait while comments are loading...