കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ പാക് ബിസിനസുകാരനോ?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കിസ്ഥാനിലേക്കുള്ള അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ഞെട്ടലില്‍ നിന്നും ദേശീയ തലസ്ഥാനം ഇപ്പോഴും മുക്തരായിട്ടില്ലെന്നുവേണം പറയാന്‍. മിക്ക മാധ്യമങ്ങളും മോദിയുടെ സന്ദര്‍ശനത്തിന്റെ ചുരുളഴിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടെയാണ് മോദിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു പാക് ബിസിനസുകാരനാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഇരു പ്രധാനമന്ത്രിമാരുമായും അടുപ്പമുള്ള ലാഹോറുകാരനായ സജ്ജന്‍ ജിന്‍ഡാല്‍ ആണ് വാര്‍ത്തകളിലെ ഇടനിലക്കാരന്‍. ചില പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് മീറ്റീംഗില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇദ്ദേഹമാണ് ഇടനിലക്കാരനായതെന്ന് പറയുന്നു.

narendramodi

അതുകൊണ്ടുതന്നെ മോദിയുടെ ഇപ്പോഴത്തെ സന്ദര്‍ശനത്തിനു പിന്നിലും ജിന്‍ഡാലിന്റെ സാന്നിധ്യമുണ്ടായിരിക്കാമെന്നാണ് മാധ്യമത്തിന്റെ കണ്ടെത്തല്‍. ലാഹോറിലേക്ക് പോവുകയാണെന്ന മോദിയുടെ ട്വീറ്റിന് പിന്നാലെ ജിന്‍ഡാലും താന്‍ ലാഹോറിലുണ്ടാകുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇത് സംശയത്തിനിട നല്‍കുന്നതാണെന്ന് മാധ്യമം പറയുന്നു.

കൂടാതെ, ഇന്ത്യന്‍ ഹൈക്കമ്മീഷര്‍ അബ്ദുള്‍ ബാസിത് നാട്ടിലേക്ക് പോയതും മോദിയുടെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയാണെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. പെട്ടെന്നുള്ള തീരുമാനമല്ല, ആഴ്ചകള്‍ക്കുമുന്‍പുതന്നെ ഇതുസംബന്ധിച്ച് തീരുമാനെടുത്തിരുന്നെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

English summary
Sajjan Jindal help set up Pak meet, Sajjan Jindal narendra modi meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X