'ആമിറിന്റെ ഭാര്യയ്ക്ക് ഇറാനിലോ താലിബാനിലോ പോകാന്‍ ആഗ്രഹമുണ്ടോ?'; സാക്ഷി മഹാരാജ്
ഉന്നാവോ: ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ബോളിവുഡ് നടന് ആമിര്‍ ഖാനെതിരെ പതിവുപോലെ ബിജെപി സംഘ്പരിവാര്‍ അംഗങ്ങള്‍ കൂട്ടായ ആക്രമണം തുടങ്ങി. വിവാദ പ്രസ്താവനകള്‍ നടത്തി ശ്രദ്ധയാകാറുള്ള ബിജെപി എംപി സാക്ഷി മഹാരാജ് പതിവുപോലെ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും മാറിത്താമസിക്കാന്‍ ആഗ്രഹിച്ചിരുന്ന ആമിര്‍ ഖാന്റെ ഭാര്യ ഏതു രാജ്യത്ത് പോകാനാണ് ഉദ്ദേശിച്ചത്? ഇറാനോ താലിബാനോ ആണോയെന്ന് സാക്ഷി മഹാരാജ് ചോദിച്ചു. അമീര്ഖാന് തന്നെയാണ് അത് പറഞ്ഞതെങ്കില്‍ അയാളുടെത് മോശം മനസാണ്. നരേന്ദ്ര മോദിക്കെതിരെയുള്ള ചിലരുടെ വികാരമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ആമിര്‍ഖാന്റെ സിനികള്‍ ഇപ്പോഴും ഇന്ത്യയില്‍ കോടികള്‍ വരുമാനമുണ്ടാക്കുന്നു. എന്നിട്ടും ഇതുപോലൊരു പരാമര്‍ശം നടത്തിയത് എന്തിനാണ്. എല്ലാം നരേന്ദ്ര മോദിയെ ലക്ഷ്യംവെച്ചുള്ളതാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. നേരത്തെ ബോളിവുഡ് താരം അനുപം ഖേറും ആമിര്‍ ഖാനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയാണ് ആമിര്ഖാന് എന്നയാളെ ഉണ്ടാക്കിയതെന്നും ആമിറിന്റെ ഭാര്യയ്ക്ക് ഏത് രാജ്യത്ത് പോകാനാണ് താത്പര്യമെന്ന് ചോദിക്കണമെന്നുമായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. ദില്ലിയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആമിര്‍ ഇന്ത്യയിലെ അടുത്തിടെ ഇന്ത്യയിലുണ്ടായ അരക്ഷിതാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications