ബലാത്സംഗ പരാമര്‍ശം; സല്‍മാന്‍ ഖാന്‍ നിയമ നടപടി നേരിടേണ്ടിവരും
ദില്ലി: ബലാത്സംഗത്തിനിരയായ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പായി. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ നടനെതിരായ പരാതിയില്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെയാണിത്. സംഭവത്തില്‍ മാപ്പു പറയാന്‍ നടന്‍ തയ്യാറായിരുന്നില്ല.
സൂപ്പര്‍ഹിറ്റായി മാറിയ സുല്‍ത്താന്‍ എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു മാധ്യമത്തിന് നല്‍കിയ മറുപടിയാണ് സല്‍മാന്‍ ഖാന് കുരുക്കായി മാറിയിരിക്കുന്നത്. 120 കിലോ ഭാഗം 10 തവണ പല ആംഗിളിലായി ദിവസേന ഉയര്‍ത്തിയിരുന്ന താന്‍ ഷൂട്ടിങ് തീരുമ്പോഴേക്കും ബലാത്സംഗം കഴിഞ്ഞ സ്ത്രീയെപ്പോലെയായിരിക്കുമെന്നാണ് സല്‍മാന്‍ പറഞ്ഞത്.

ഇതു സംബന്ധിച്ച് ജൂണ്‍ 22ന് സല്‍മാന്‍ കാന് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ 29ന് മുന്‍പ് കമ്മീഷന് മുന്‍പാകെ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാത്ത സല്‍മാന്‍ കമ്മീഷന്‍ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ജൂണ്‍ 29ന് കമ്മീഷന്‍ മറ്റൊരു നോട്ടീസ് കൂടി പുറപ്പെടുവിച്ചു.
ജൂലൈ ഏഴിന് മുന്‍പ് കമ്മീഷന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചു. എന്നാല്‍, സല്‍മാന്‍ ഖാനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കമ്മീഷന് മുന്നില്‍ ഹാജരായില്ല. ഇതോടെ നടനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കമ്മീഷന്റെ തീരുമാനം.












Click it and Unblock the Notifications