കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവില്‍ കിടക്കുന്നവര്‍ പട്ടികള്‍... സല്‍മാനെ പിന്തുണച്ച ട്വീറ്റ് വിവാദത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച്, തെരുവില്‍ കിടന്നുറങ്ങിയ ആളെ കൊന്നു എന്നാണ് സല്‍മാന്‍ ഖാനെതിരെയുള്ള കേസ. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയെങ്കിലും സംഭവം നരഹത്യ തന്നെ. കോടതി സല്‍മാന് അഞ്ച് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.

സല്‍മാന്‍ ഖാനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. പിന്നണി ഗായകനും സംഗീതജ്ഞനും ആയ അഭിജിത് ഭട്ടാചാര്യയുടെ ട്വീറ്റ് ഇപ്പോള്‍ വിവാദമായിരിയ്ക്കുകയാണ്. അഭിജിത്ത് പറഞ്ഞ കാര്യങ്ങള്‍ ഇത്തിരി കടന്നുപോയെന്നാണ് എല്ലാവരും പറയുന്നത്.

റോഡില്‍ കിടന്നുറങ്ങുന്നത് പട്ടികളാണെന്നാണ് അഭിജിത് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്. അങ്ങനെയുള്ളവ ചിലപ്പോള്‍ ചത്തെന്നും ഇരിയ്ക്കും. റോഡ് എന്ന് പറയുന്നത് ദരിദ്രന്റെ അച്ഛന്റെ വകയൊന്നും അല്ല. ഞാനും ഒരു വര്‍ഷത്തോളം വീടില്ലാത്തവനായിരുന്നു. പക്ഷേ റോഡില്‍ കിടന്നുറങ്ങിയിട്ടില്ല- ഇതായിരുന്നു അഭിജിതിന്റെ ട്വീറ്റ്.

ഒറ്റ ട്വീറ്റുകൊണ്ട് അഭിജിത്തിന്റെ രോഷം അടങ്ങിയില്ല. റോഡ് എന്ന് പറഞ്ഞാല്‍ കാറുകള്‍ക്കും പട്ടികള്‍ക്കും ഉള്ളതാണ്. ആളുകള്‍ക്ക് ഉറങ്ങാനുള്ളതല്ല എന്നതായിരുന്നു മറ്റൊന്ന്. സല്‍മാനെ പിന്തുപണക്കണം എന്ന് ആഹ്വാനം ചെയ്യുന്നും ഉണ്ട് ഇദ്ദേഹം. റോഡുകളും നടപ്പാതകളും ഉറങ്ങാനുള്ളതല്ല, സംഭവിച്ചത് മദ്യത്തിന്റേയോ ഡ്രൈവറുടേയോ തെറ്റല്ലെന്നും ഇദ്ദേഹം പറയുന്നു.

English summary
Salman Khan verdict: Dogs will die if they sleep on road, says Abhijeet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X