• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തർപ്രദേശിൽ ബിജെപിയെ പൂട്ടാൻ അഖിലേഷിന്റെ നിർണായക കരുനീക്കങ്ങൾ..ചെറുപാർട്ടികളുമായി സഖ്യം

Google Oneindia Malayalam News

ലഖ്നൗ; അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ അധികാരം പിടിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് പാർട്ടികൾ. കൊവിഡ്,കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങൾ തീർത്ത വെല്ലുവിളി മറികടന്ന് 2017 ലെ ഭൂരിപക്ഷം ഉയർത്തി അധികാര തുടർച്ചയാണ് ബിജെപിയുടെ സ്വപ്നം. നഷ്ടപ്പെട്ട അധികാരം തിരിച്ച് മറുപടി നൽകാൻ കച്ച കെട്ടി സമാജ്വാദി പാർട്ടിയും ശക്തമായി രംഗത്തുണ്ട്. പരാമവധി ചെറുപാർട്ടികളുമായി സഖ്യത്തിലെത്തി ഭരണം പിടിക്കുകയാണ് എസ്പിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ആർ എൽ ഡി, ആം ആദ്മി ഉൾപ്പെടെയുള്ള പാർട്ടികളുമായുള്ള സഖ്യം നേതൃത്വം ഉറപ്പിച്ച് കഴിഞ്ഞു.

കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

2017 ലെ നിയമസഭ തിരഞ്ഞെടുപ്പ്

2017 ലെ നിയമസഭ തിരഞ്ഞെടുപ്പ്

2017 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ പുറത്താക്കി ആകെയുള്ള 403 സീറ്റുകളിൽ 312 സീറ്റുകളിലും വിജയിച്ച് കൊണ്ടായിരുന്ന ഉത്തർപ്രദേശ് ഭരണം ബി ജെ പി പിടിച്ചെടുത്തത്. 2012 ൽ 47 സീറ്റുകളിൽ നിന്നായിരുന്നു ബി ജെ പിയുടെ വമ്പൻ വിജയം. അതേസമയം 2012 ൽ 227 സീറ്റുമായി അധികരാത്തിലിരുന്നു എസ്പിക്ക് 177 സീറ്റുകളായിരുന്നു നഷ്ടം. ബി എസ് പിയുടെ നഷ്ടം 61 സീറ്റുകളും. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 7 സീറ്റുകൾ. ഇത്തവണ തങ്ങൾ 325 ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. പുറത്തുവന്ന അഭിപ്രായ സർവ്വേകൾ പാർട്ടിയുടെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും പക്ഷേ ബി ജെ പി ക്യാമ്പിൽ ആശങ്കകൾ ഉണ്ടെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു. കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ബി ജെ പിക്ക് പ്രതിസന്ധി തീർക്കുന്നത്.

ചെറുപാർട്ടികളെ അണിനിരത്തി സഖ്യം

ഈ സാഹചര്യം പരമാവധി മുതലെടുക്കുകയാണ് സമാജ്വാദി പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്.
ജാതി മത സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനത്ത് ചെറുപാർട്ടികളുമായി സഖ്യത്തിലെത്തി ഭരണം പിടിക്കുകയാണ് എസ്പിയുടെ തന്ത്രം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോണ‍്ഗ്രസുമായും 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി എസ് പിയുമായും സഖ്യത്തിൽ മത്സരിച്ച എസ്പി കനത്ത പരാജയം രുചിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപിക്കെതിരെ ചെറുപാർട്ടികളെ അണിനിരത്താനുള്ള പദ്ധതി അഖിലേഷ് ആരംഭിച്ചത്.ആം ആദ്മിയുമായും പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള ആർ എൽ ഡിയുമായും അഖിലേഷ് സഖ്യം ഉറപ്പിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ചർച്ചകളുടെ ഭാഗമായി ബുധനാഴ്ച ആം ആദ്മി എം പി സഞ്ജയ് സിംഗ് , ദിലീപ് പാണ്ഡെ എന്നീ നേതാക്കളുമായി അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഇന്ന് ഞങ്ങൾ ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദുർഭരണത്തിൽ പൊറുതി മുട്ടുന്ന ഉത്തർപ്രദേശിൽ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അഖിലേഷ് യാദവ് മറ്റ് പാർട്ടികളുമായി ചർച്ച നടത്തുന്നുണ്ട്. ഇന്നത്തെ നമ്മുടെ കൂടിക്കാഴ്‌ചയും ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണ്, സഞ്ജയ് സിംഗ് പറഞ്ഞു. ഉടൻ തന്നെ ഇരുപാർട്ടികളും തമ്മിൽ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

 ആർ എൽ ഡിയും സഖ്യത്തിൽ

കഴിഞ്ഞ ജുലൈയിൽ തന്നെ ആം ആദ്മിയും എസ്പി നേതൃത്വവും തമ്മിൽ സഖ്യം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരു്നു. എന്നാൽ നേതൃത്വം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇത്തവണ ആദ്യമായാണ് ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി മത്സരിക്കാൻ ഒരുങ്ങുന്നത്. അതിനിടെ അപ്‌നാ ദൾ (എസ്) നേതാവും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയുമായ അപ്‌നാ ദൾ (കമേർവാദി) നേതാവ് കൃഷ്ണ പട്ടേലുമായും എസ്പി ബുധനാഴ്ച സഖ്യത്തിന് അന്തിമരൂപം നൽകിയിട്ടുണ്ട്.കൃഷ്ണയ്ക്ക് വാരണാസിയിൽ രണ്ട് സീറ്റുകൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള ആർ എൽ ഡിയുമായും സമാജ്വാദി പാർട്ടി സഖ്യ ചർച്ചകൾ പൂർത്തീകരിച്ചു. സീറ്റ് വിഭജനം സംബന്ധിച്ചും ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. 60 സീറ്റുകൾ എന്ന ആവശ്യമാണ് ആർ എൽ ഡി മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ 36 സീറ്റുകൾ വരെയാകും നൽകിയേക്കുക. പടിഞ്ഞാറൻ യു പിയിലെ നിർണായക സീറ്റുകളിൽ മുസ്ലീം, ജാട്ട് വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു പാർട്ടികളും ഇപ്പോൾ സഖ്യത്തിലെത്തിയിരിക്കുന്നത്.13 ജില്ലകളിലായി നൂറോളം നിയമസഭാ മണ്ഡലങ്ങളാണ് പടിഞ്ഞാറൻ യുപിയിൽ ഉള്ളത്. പ്രബല വോട്ട് ബാങ്ക് ആയ ജാട്ട് സമുദായങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. കർഷക പിന്തുണ ഉറപ്പായാൽ പടിഞ്ഞാറൻ യുപിയിൽ ഭാഗ്പട്, ഷാംലി, മുസാഫർനഗർ, മീററ്റ്, ശരണാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേട്ടം കൊയ്യാൻ സാധിക്കും.

പടിഞ്ഞാറൻ യുപിയിൽ

സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറുമായും എസ്പി സഖ്യത്തിൽ എത്തിയിട്ടുണ്ട്. 2019 വരെ ബി ജെ പി സഖ്യകക്ഷിയായിരുന്നു എസ്ബിഎസ്പി. യോഗി മന്ത്രിസഭയില്‍ അംഗമായിരുന്ന ഓം പ്രകാശ് രാജ്ബര്‍ പിന്നീട് ബിജെപിയുമായി ഇടയുകയായിരുന്നു.എസ്ബിഎസ്പി, ഭീം ആര്‍മി നേതൃത്വം നല്‍കുന്ന ആസാദ് സമാജ് പാര്‍ട്ടി ഉള്‍പ്പെടെ പത്തോളം പ്രാദേശിക പാര്‍ട്ടികള്‍ രൂപീകരിച്ച ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയുടെ അദ്ധ്യക്ഷനുമാണ് രാജ്ഭർ. 8 മുതൽ 10 സീറ്റുകൾ വരെ എസ്ബിഎസ്പിക്ക് സഖ്യത്തിൽ ലഭിച്ചേക്കും.

cmsvideo
  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
  ബിജെപി നേടിയത്

  എസ്- ബിഎസ്പിക്ക് കിഴക്കൻ യുപിയിൽ (പൂർവാഞ്ചൽ മേഖല) 30-40 സീറ്റുകളിൽ സ്വാധീനമുണ്ട്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മേഖലയിലെ 150 സീറ്റുകളാണഅ ബി ജെ പി തൂത്തുവാരിയത്.
  അതേസമയം മഹാൻദളും ജനവാദി പാർട്ടിയും (സോഷ്യലിസ്റ്റ്) എസ്പി ചിഹ്നത്തിൽ മത്സരിക്കും. അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത ചെറുപാർട്ടികളെ ഒരുമിച്ച് കൊണ്ടുവന്ന് അവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്പി നേതാവ് ഉദയ്വീർ സിംഗ് പറഞ്ഞു.

  English summary
  Samajwadi forms alliance with small parties in Uttar pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X