Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വിധവയെപ്പോലെയെന്ന് എസ് പി നേതാവ്

uttar pradesh
ദില്ലി: ഭാരതീയ ജനതാ പാര്‍ട്ടി വിധവയെപ്പോലെ എന്ന സമാജ് വാദി പാര്‍ട്ടി നേതാവിന്റെ പരാമര്‍ശം വിവദമാകുന്നു. എസ് പി നേതാവ് നരേഷ് അഗര്‍വാളാണ് വിധവയുടെ കഥയിലൂടെ ബി ജെ പിയെ കളിയാക്കാന്‍ ശ്രമിച്ച് വെട്ടിലായത്. അടുത്തു വരുന്നവരെയെല്ലാം തന്നെപ്പോലെയാക്കുന്ന വിധവയെപ്പോലെയാണ് ബി ജെ പിയുടെ സ്ഥിതി എന്നായിരുന്നു അഗര്‍വാളിന്റെപരാമര്‍ശം.

സംഭവം വിവാദമായതോടെ, നാടോടിക്കഥയിലെ കഥാപാത്രത്തെ ഉപയോഗിച്ച് ബി ജെ പിയെ വിമര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്ന വിശദീകരണവുമായി അഗര്‍വാള്‍ രംഗത്തുവന്നു. ഞാന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആരെയും ആക്ഷേപിച്ചിട്ടില്ല. എന്റെ ഗ്രാമത്തിലുള്ള ഒരു കഥയാണ് ഇത്.

ബി ജെ പിയെ മൊത്തമായി പറഞ്ഞതാണ്. മോഡി മുലായം സിംഗ് യാദവിനെ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുന്നു. മറ്റ് നേതാക്കളെ അഴിമതിക്കാരെന്ന് പറയുന്നു. ഇതൊക്കെക്കൊണ്ടാണ് താന്‍ ഒരു കഥയിലൂടെ ബി ജെ പിയുടെ അവസ്ഥ വിവരിച്ചത് - അഗര്‍വാള്‍ പറഞ്ഞു.

ബി ജെ പിയാണ് വ്യക്തിപരമായി ആളുകളെ ആക്രമിക്കുന്നത്. താനല്ല. സഭ്യതയ്ക്ക് നിരക്കാത്ത ഒരു വാക്കും ഞാന്‍ പറഞ്ഞിട്ടില്ല. സഭ്യമല്ലാത്തതൊന്നും പറയുകയുമില്ല. പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു - അഗര്‍വാള്‍ വിശദീകരിച്ചു. എന്നാല്‍ സ്ത്രീകളെ അപമാനിച്ച അഗര്‍വാളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ മംമ്താ ശര്‍മ പറഞ്ഞു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡണ്ട് റീത്ത ബഹുഗുണ ജോഷിയും അഗര്‍വാളിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ സാമാന്യ മര്യാദ പാലിക്കണം എന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+