243 സീറ്റില്‍ എസ്പി മുന്നില്‍, ബിജെപി 67ലേക്ക്, ട്രെന്‍ഡ് വ്യക്തം, കോണ്‍ഗ്രസ് കിംഗ് മേക്കര്‍?
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കാവിക്കോട്ടകള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് സൂചനകള്‍. ബിജെപിയില്‍ നിന്ന് തന്നെ അങ്ങനെയുള്ള സൂചനകളാണ് ലഭിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അതിനുള്ള സൂചനയായിട്ടാണ് കാണുന്നത്. പല ബിജെപി കോട്ടകളും വന്‍ തോതിലുള്ള അടിയൊഴുക്കിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ സ്‌ട്രോംഗ് മാന്‍ ഇമേജ് ശരിക്കും പിആര്‍ വര്‍ക്കാണെന്ന് ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. എസ്പിയുടെ തിരിച്ചുവരവാണ് പ്രകടമായി കാണുന്നത്. കൂടുതല്‍ വിശദാംശങ്ങളിലേക്ക്....

ബിജെപിയുടെ പരമ്പരാഗത കോട്ടകളില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്നതിന്റെ സൂചനയാണ്. 243 നിയമസഭാ സീറ്റുകളില്‍ വിജയം നേടാന്‍ സമാജ് വാദി പാര്‍ട്ടിക്ക് സാധിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അവര്‍ ജയിച്ച പഞ്ചായത്ത് സീറ്റുകളില്‍ നിന്ന് ഇത് വ്യക്തമാണ്. ബിജെപിയുടെ സീനിയര്‍ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഇക്കാര്യം സ്ഥിരീകരിച്ചു.

സുബഹ്മണ്യന്‍ സ്വാമി ബിജെപിയുടെ തകര്‍ച്ചയാണ് പ്രവചിക്കുന്നത്. ബിജെപി 67 സീറ്റിലേക്ക് തകര്‍ന്ന് വീഴുമെന്നാണ് സ്വാമി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പ്രവചിച്ചത്. 403 സീറ്റാണ് യുപിയിലുള്ളത്. ഇതില്‍ 243 സീറ്റ് നേടിയാല്‍ എസ്പിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താം. അതേസമയം തങ്ങളാണ് ജയിച്ചതെന്നായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി പറഞ്ഞത്. എന്നാല്‍ പലയിടത്തും കാര്യങ്ങള്‍ അങ്ങനെയല്ല. അവര്‍ പൂര്‍ണമായ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ വ്യക്തമാക്കാനും അനുവദിച്ചിരുന്നില്ല.

46 സീറ്റുകള്‍ നഗരമേഖലയില്‍ നിന്നുണ്ട്. ഒപ്പം 47 സീറ്റ് ഗ്രാമീണ മേഖലയിലും വേറെയുണ്ട്. ഇത് രണ്ടും ചേര്‍ത്താല്‍ 93 സീറ്റുണ്ടാവും. ഇതില്‍ 50 സീറ്റാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പശ്ചിമ യുപിയില്‍ അടക്കം ഈ സീറ്റുകള്‍ പരന്ന് കിടക്കുന്നുണ്ട്. അതേസമയം ബിഎസ്പി കോണ്‍ഗ്രസ് പിന്നിലാകുമോ എന്നാണ് അറിയാനുള്ളത്. അവരുടെ പല നേതാക്കളും കോണ്‍ഗ്രസിലും എസ്പിയിലുമായി എത്തി കഴിഞ്ഞു. അതുകൊണ്ട് വോട്ട് ബിജെപി മറിക്കുമോ എന്ന പേടി പ്രതിപക്ഷത്തിനില്ല.

എസ്പിക്ക് 747 അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നു. ബിജെപി 690 പേരെയാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. ബിഎസ്പി 381 പേരെയും വിജയിപ്പിച്ചു. എസ്പിയുടെയും ബിഎസ്പിയുടെയും കരുത്ത് പ്രകടമായാല്‍ ബിജെപി ഇനിയും പിന്നോട്ട് പോകും. പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മായാവതി പങ്കെടുക്കില്ലെന്നത് ഇവിടെയാണ് നിര്‍ണായകമാകുന്നത്. ഇത് ബിഎസ്പിയെ പിളര്‍ത്താനാണ് സാധ്യത. ഇതാണ് കോണ്‍ഗ്രസിന് ശരിക്കും ഗുണകരമാകുക. എസ്പിക്ക് ഭൂരിപക്ഷത്തില്‍ ചെറിയ കുറവുണ്ടായാല്‍ കോണ്‍ഗ്രസ് യുപിയില്‍ കിംഗ മേക്കറാവും. 30 സീറ്റിന് മുകളില്‍ കിട്ടിയാലും അത് നേട്ടമാകും.

കോണ്‍ഗ്രസ് യുപിയില്‍ മുന്നിലുള്ള അവസരം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ലഖ്‌നൗവില്‍ ക്യാമ്പ് ചെയ്യും. പരിശീലന ക്യാമ്പുകള്‍ നേതാക്കള്‍ക്ക് ആരംഭിച്ച് കഴിച്ചു. പരമാവധി അണികളെ ചേര്‍ക്കുകയാണ് ടാര്‍ഗറ്റ്. ജൂലായ് ഒന്ന് മുതല്‍ ജൂലായ് എട്ട് വന്‍ ട്രെയിനിംഗ് പിരീഡാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കേരളത്തില്‍ കെ സുധാകരന്‍ നടപ്പാക്കുന്നത് പോലെ പാര്‍ട്ടി സ്റ്റഡി ക്ലാസുകളും ഈ അവസരത്തില്‍ ഉണ്ടാവും. സോഷ്യല്‍ മീഡിയയിലെ നിയന്ത്രണങ്ങളും ഇക്കൂട്ടത്തിലുണ്ടാവും.

പ്രതിപക്ഷം ഡബിള്‍ സ്‌ട്രോംഗാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ബിജെപി. അതാണ് ദില്ലിയിലെത്തി യോഗി മോദിയെ കണ്ടത്. ഉപമുഖ്യമന്ത്രിമാരുമായി പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തത്. എന്നാല്‍ 40 ശതമാനം വരുന്ന മുസ്ലീം വിഭാഗം കടുത്ത രീതിയില്‍ ബിജെപിയെ വീഴ്ത്താന്‍ തയ്യാറെടുക്കുകയാണ്. പ്രതിപക്ഷം ഈ വോട്ടുകളെ ഭിന്നിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉള്ളയിടത്ത് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലരെ മാത്രമേ ഇറക്കൂ. കോണ്‍ഗ്രസും എസ്പിയും തമ്മില്‍ അപ്രഖ്യാപിത സഖ്യമാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ വോട്ട് എസ്പിക്ക് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഈ ഡീല്‍.
Recommended Video

ബിജെപിയുടെ ആകെ പിടിവള്ളി 40 ശതമാനം വോട്ടുബാങ്കാണ്. 2014 മുതല്‍ ഇത് സ്ഥിരമായി ബിജെപിക്കൊപ്പമുണ്ട്. ഇത്രയും വോട്ടുബാങ്കുണ്ടെങ്കില്‍ യുപി ബിജെപിക്ക് പിടിക്കാം. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്രെന്‍ഡ് വ്യക്തമാണ്. നരേന്ദ്ര മോദി സംസ്ഥാന തിരഞ്ഞടുപ്പില്‍ ഫാക്ടറുമല്ല. ഈ സാഹചര്യത്തില്‍ ബിജെപിയുടെ ആധിപത്യം അവസാനിക്കുന്നു എന്നാണ് സൂചന. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഇടങ്ങളില്‍ ഫോക്കസ് ചെയ്യാനാണ് പ്രിയങ്ക പ്രവര്‍ത്തകരോട് നിര്‍ദേശിച്ചത്. 2024ലെ പ്രതിപക്ഷ ഐക്യത്തിനുള്ള തുടക്കം യുപിയിലെ വിജയത്തിലൂടെ പ്രതിപക്ഷം വീണ്ടെടുക്കാനാണ് സാധ്യത.












Click it and Unblock the Notifications