സ്വവര്‍ഗ വിവാഹത്തോട് യോജിപ്പില്ല, കേന്ദ്രത്തെ പിന്തുണച്ച് ആര്‍എസ്എസും, രാഹുലിന് വിമര്‍ശനം
ഒരേ ലിംഗത്തിലുള്ളവര്‍ തമ്മില്‍ വിവാഹം സാധ്യമാകില്ല എന്നാണ് ആര്‍എസ്എസും പറയുന്നത്. ഇത് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തെ കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്നു എന്ന് ആര്‍ എസ് എസ്. ഒരേ ലിംഗത്തിലുള്ളവര്‍ തമ്മില്‍ വിവാഹം സാധ്യമാകില്ല എന്ന് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.
നേരത്തെ സ്വവര്‍ഗ വിവാഹത്തോട് യോജിക്കാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമായി സാധൂകരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമായി സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിലാണ് ആര്‍ എസ് എസ് നിലപാട് ഹൊസബലെയെ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ആര്‍ എസ് എസ് വിമര്‍ശനത്തിന് എതിരെയും ദത്താത്രേയ ഹൊസബലെ രംഗത്തെത്തി. രാഹുലിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും സ്വന്തം രാഷ്ട്രീയ അജണ്ടയാണ് അവര്‍ പിന്തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസ് എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം (രാഹുല്‍ ഗാന്ധി ) കൂടുതല്‍ ഉത്തരവാദിത്തം പ്രകടിപ്പിക്കണം എന്നും ഹൊസബാലെ കൂട്ടിച്ചേര്‍ത്തു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സാമ്പത്തികമായും അടിസ്ഥാനപരമായും മാത്രമല്ല കായികം, സാംസ്‌കാരികം തുടങ്ങിയ നിരവധി മേഖലകളിലും വികസിക്കേണ്ടതുണ്ട് എന്നും ഹൊസബാലെ വ്യക്തമാക്കി.
മണ്ഡല തലത്തില്‍ ആര്‍ എസ് എസ് ശാഖകളുടെ വിപുലീകരണം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസിന്റെ 2025 ലെ ശതാബ്ദി ആഘോഷങ്ങള്‍ 2024 ലെ വിജയ ദശമി മുതല്‍ ആരംഭിക്കും എന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.












Click it and Unblock the Notifications